കണ്ണൂർ : എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മിന്നൽ പണിമുടക്കിലേക്ക് പോകുന്ന സമീപനം സ്വകാര്യ ബസുകൾ ഒഴിവാക്കണമെന്ന് കണ്ണൂർ റെയ്‌ഞ്ച് ഡിഐജി യതീഷ് ചന്ദ്ര. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സമ്മേളനത്തിന്റ്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണിമുടക്കെന്ന ചിന്താഗതി തന്നെ മാറേണ്ടതുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ട എല്ലാ സഹായവും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. ബസുകളുടെ അമിതവേഗം കുറക്കണമെന്നും അദ്ദേഹം പറഞ്ഞു. സമയത്ത് എത്താൻ സാധിക്കുന്നില്ലെന്നതാണ് ബസ് ജീവനക്കാർ പറയുന്ന പ്രധാനപ്രശ്നം,
അതിനായി സമയക്രമത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ബസുടമകൾ തന്നെ പരസ്പരം സംസാരിക്കുകയും പുതിയ സമയക്രമം ഉണ്ടാക്കുകയും ചെയ്യണം.
കുടുംബസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. ആർടിഒ ഇ.എസ്. ഉണ്ണികൃഷ്‌ണൻ ഉപഹാര സമർപ്പണം നടത്തി.
25 വർഷം തുടർച്ചയായി സർവിസ് നടത്തിവരുന്ന ബസുടമകളെ സം ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആദരിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ മെമ്പർമാരായ ബസുടമകളുടെ മക്കളെ സംസ്ഥാന പ്രസിഡൻ്റ് പി.കെ മൂസ അനുമോദിച്ചു. ജില്ലാ പ്രസിഡൻ്റ് പി.കെ പവിത്രൻ അധ്യക്ഷനായി.
കെ. രാധാകൃഷ്ണൻ, എം.ടി. പ്രകാശൻ, വി.വി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി.കെ. പവിത്രൻ (പ്രസി.), സി. മോഹനൻ, എസ്. അഷ്റഫ്, മുഹമ്മദ് ഷഫീക്ക് (വൈസ് പ്രസി.), ഒ. പ്രദീപൻ (ജന.സെക്ര.), ടി. രാധാകൃഷ്‌ണൻ, എം.കെ.അസീൽ, കെ. സുനിൽ കുമാർ (സെക്രട്ട.), പി. അജിത്ത് (ഖജാ.).
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















