എകെജിസിടി സംസ്ഥാന പ്രവർത്തക ക്യാമ്പ് തുടങ്ങി
പാലക്കാട് വിദ്യാഭ്യാസ രംഗത്തേക്ക് മനുസ്‌മൃതിയടക്കമുള്ള ഹിന്ദുത്വ ആശയങ്ങൾ കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ടെന്നും വർഗീയ പ്രചാരണങ്ങളെ ചെറുക്കാൻ അധ്യാപകർ മുന്നോട്ടുവരണമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് (എകെജിസിടി) സംസ്ഥാന പ്രവർത്തക ക്യാമ്പ് പാലക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ദേശീയ വിദ്യാഭ്യാസനയം വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുന്നതും അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കുന്നതുമാണ്. കേരളത്തിൽ അതിന്റെ മോശംകാര്യങ്ങൾ നടപ്പാക്കില്ല. മതേതര മൂല്യങ്ങൾ ഉയർത്തിത്തന്നെയാവും കേരളം മുന്നോട്ടുപോവുക. ഗവർണർമാരെയും യുജിസിയെയും ഉപയോഗിച്ച് സർവകലാശാലകളുടെ സ്വയംഭരണത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നത് ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. കോളേജ് അധ്യാപകർ അക്കാദമിക പ്രവർത്തനങ്ങളിൽമാത്രം ഒതുങ്ങാതെ, സാമൂഹിക മാറ്റത്തിനുവേണ്ടി പ്രവർത്തിക്കുന്ന രാസത്വരകങ്ങളാവണമെന്നും അവർ പറഞ്ഞു.
എകെജിസിടി സംസ്ഥാന അധ്യക്ഷൻ എൻ, മനോജ് അധ്യക്ഷനായി. 'വർത്തമാനകാല ഇന്ത്യൻ മാധ്യമരംഗം' എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകൻ ടി.എം. ഹർഷൻ, 'ആഗോള രാഷ്ട്രീയ സ്ഥിതിഗതികളും ഇന്ത്യയുടെ നിലപാടും" എന്ന വിഷയത്തിൽ മുതിർന്ന പത്രപ്രവർത്തകൻ വി.ബി. പരമേശ്വരൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് റഫീക്ക്, സംസ്ഥാന സെക്രട്ടറി പി.ആർ. പ്രിൻസ്, വൈസ് പ്രസിഡൻ്റ് വിനുഭാസ്‌കർ, പി.വി. രഘുദാസ്, കെ.വി. മഞ്ജുള, സി.ആർ. രജിത എന്നിവർ സംസാരിച്ചു. പാലക്കാട് ചെന് സംഗീതകോളേജിലെ വിദ്യാർഥികളുടെ സംഗീതനിശയും ഉണ്ടായിരുന്നു.
ഞായറാഴ്ച ഡോ. കെ.എൻ. ഗണേഷ്, എൻ.എൻ. കൃഷ്‌ണദാസ് എന്നിവർ സംസാരിക്കും. മുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















