കായണ്ണബസാർ : മികച്ച ആരോഗ്യകേന്ദ്രങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ഒ.ആർ. കേളു. കായണ്ണ ജനകീയാരോഗ്യകേന്ദ്രത്തിനായി 57.50 ലക്ഷം രൂപ ചെലവിട്ട് മൊട്ടൻതറയിൽ നിർമിച്ച ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമഗ്രമേഖലകളിലുണ്ടായ മാറ്റം ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ കാരണമാണെന്നും മന്ത്രി പറഞ്ഞു. കെ.എം. സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി. വൈസ് പ്രസിഡൻ്റ് പി.ടി. ഷീബ, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.വി. ബിൻഷ ജയപ്രകാശ് കായണ്ണ എഎം. രാമചന്ദ്രൻ, സി.പി. ബാലകൃഷ്‌ണൻ, രാജൻ കോറോത്ത്, സി. പ്രകാശൻ, എൻ.പി. ഗോപി, രാജഗോപാലൻ കവിലിശ്ശേരി, ബാബു കുതിരോട്ട്, മെഡിക്കൽ ഓഫീസർ ജാസ്മിൻ എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ ഭാഗമായി വെൽനെസ് ക്ലിനിക്, ഇമ്യൂണൈസേഷൻ ക്ലിനിക് പ്രാഥമിക ചികിത്സ തുടങ്ങിയ സേവനങ്ങൾ ജനകീയാരോഗ്യ ഉപകേന്ദ്രത്തിൽ ലഭിക്കും. മൂന്നുമുറികളും രണ്ടുഹാളും കെട്ടിടത്തിലുണ്ട്. രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















