പാലക്കാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പുതിയ വീഡിയോ സിരീസ് പുറത്തിറക്കി. 'ത്രിതലം ലളിതം' എന്ന് പേരിട്ടിട്ടുള്ള വീഡിയോ സീരീസിൻ്റെ ആദ്യ എഡിഷൻ കളക്‌ടർ എം.എസ്. മാധവിക്കുട്ടി പ്രകാശനംചെയ്‌തു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലളിതമായി വിശദീകരിക്കുന്ന വീഡിയോ, പരിശീലനം ലഭിക്കുന്ന ഉദ്യോഗസ്ഥർക്ക് ഏറെ പ്രയോജനകരമാകും.
ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പ് പരിശീലകരുടെ പരിശീലന പരിപാടിയുടെ സമാപന സമ്മേളനത്തിലാണ് കളക്‌ടർ വീഡിയോ പ്രകാശനംചെയ്‌തത്. ഈ വീഡിയോ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും കാണാനായി യൂട്യൂബിൽ ലഭ്യമാണ്. 'ഇലക്ഷൻ ക്ലാസ് റൂം' (Election Classroom, https://youtu.be/eElo-1 YegS0) എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ വീഡിയോ സഹായകമാകും.
85-ഓളം പേരാണ് രണ്ടു ദിവസമായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത്. ഈ പരിശീലകർ ഇനി അതത് ബ്ലോക്കിലും മുനിസിപ്പാലിറ്റിയിലുമുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും,
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















