പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തുന്ന സാംസ്കാരികോത്സവത്തിന് ശനിയാഴ്‌ച തുടക്കമാകും. വൈകീട്ട് മൂന്നിന് പാർക്കിലേക്ക് ഘോഷയാത്ര ആരംഭിക്കും. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. രാജൻ അധ്യക്ഷനാകും. പെരുവനം കുട്ടൻ മാരാർ, ഐ.എം. വിജയൻ, ടി.ജി. രവി എന്നിവരാണ് വിശിഷ്‌ടാതിഥികൾ.
കിഫ്ബിയിൽനിന്ന് ലഭിച്ച 331 കോടി രൂപയ്ക്കു പുറമേ ഹോളോഗ്രാം സൂ, പെറ്റിങ് സൂ എന്നിവയുടെ നിർമാണത്തിന് 17 കോടി രൂപകൂടി ലഭിച്ചതായി പാർക്ക് സ്പെഷ്യൽ ഓഫീസർ കെ.ജെ. വർഗീസ് പറഞ്ഞു. കർണാടകയിലെ ഏഴ് മൃഗശാലകളിൽനിന്ന് പതിനേഴിനം ജീവികളെ ലഭിക്കും. ഇതിൽ അഞ്ച് ജീവികളെ പെട്ടെന്ന് കൊണ്ടുവരും.
വിദേശത്തുനിന്ന് ആറിനങ്ങളിലായി 36 ജീവികളെ കൊണ്ടുവരുന്നതിന് രണ്ട് ഏജൻസികൾ വഴി ധാരണയായി, സംസ്ഥാന ബജറ്റിലെ പദ്ധതിവിഹിതത്തിൽനിന്ന് ആറുകോടി രൂപയും ഒരുകോടി രൂപ ലോക്കൺ ആയും അനുമതി ലഭിച്ചിട്ടുണ്ട്. സ്‌തംഭിച്ചുകിടന്നിരുന്ന പാർക്കിന്റെ തുടർപ്രവർത്തനങ്ങൾ 2017-ൽ ആണ് കിഫ്‌ബി പണം ലഭിച്ചതോടെ വേഗത്തിലായത്.
ഇതൊരു സ്ഥാപനമായി ഒരു സൊസൈറ്റിയുടെ കീഴിലാകും പ്രവർത്തനം. വനംമന്ത്രി ചെയർമാനായുള്ള സൊസൈറ്റിയുടെ രൂപവത്കരണനടപടികൾ മന്ത്രിസഭയുടെ പരിഗണനയിലാണ്.
ഗവേണിങ് ബോഡി കൂടിയായ സൊസൈറ്റിക്ക് സ്വയംഭരണാവകാശ പദവിയുണ്ടാകുമെന്നും ജനുവരിയിൽ ഇതിന് പൂർണരൂപമാകുമെന്നും സ്പെഷ്യൽ ഓഫീസർ പറഞ്ഞു. 28-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പാർക്ക് ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷനാകും
കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, മന്ത്രിമാരായ ആർ. ബിന്ദു, കെ.എൻ. ബാലഗോപാൽ, ജെ. പിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ. കൃഷ്‌ണൻകുട്ടി, കെ.ബി. ഗണേഷ്‌കുമാർ, മാമചന്ദ്രൻ കടന്നപ്പള്ളി, പി.എം. മുഹമ്മദ് റിയാസ്, മേയർ എം.കെ. വർഗീസ്, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. ആടലരശൻ, പാർക്ക് ഡയറക്‌ടർ ബി.എൻ. നാഗരാജ്, പഞ്ചായത്ത് പ്രസിഡന്റ്റ് മിനി ഉണ്ണികൃഷ്‌ണൻ, കെ.വി. സജു തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















