കൊച്ചി: സ്‌കൂളിലെ അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനുമായി അധ്യാപകൻ നടത്തിയ ചൂരൽപ്രയോഗം കുറ്റമാകില്ലെന്ന് ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടിയെ തിരുത്താനും അധ്യാപകന് അധികാരമുണ്ട്. കുട്ടിയുടെ ചുമതല അധ്യാപകനെ ഏൽപ്പിക്കുമ്പോൾ അത്തരമൊരു അധികാരവും രക്ഷിതാക്കൾ കൈമാറുന്നുണ്ടെന്നും ജസ്റ്റിസ് സി. പ്രതീപ് കുമാർ പറഞ്ഞു. തമ്മിൽത്തല്ലിയ മൂന്ന് അഞ്ചാംക്ലാസ് വിദ്യാർഥികളുടെ കാലിൽ ചൂരലുകൊണ്ട് അടിച്ചതിന് അധ്യാപകൻ്റെപേരിൽ പോലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുട്ടികളിലൊരാളുടെ രക്ഷിതാവിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വടക്കാഞ്ചേരി പോലീസ് രജിസ്റ്റർചെയ്‌ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുപി സ്കൂൾ അധ്യാപകൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. അടികൂടിയ കുട്ടികളെ തടയുകയല്ലാതെ മറ്റൊരു ഉദ്ദേശ്യവും തനിക്കുണ്ടായിരുന്നില്ലെന്ന് അധ്യാപകൻ വാദിച്ചു.
നല്ലപൗരരായി വളരാനുള്ള ശിക്ഷയായിട്ടേ അതിനെ കാണാനാകൂ എന്നും അധ്യാപകന്റെ നല്ല ഉദ്ദേശ്യത്തെ രക്ഷിതാക്കൾ തിരിച്ചറിയാത്തത് ദൗർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















