മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനയോഗം

മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനയോഗം
മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനയോഗം
Share  
2025 Oct 24, 09:06 AM
MANNAN
mannan

കേന്ദ്രമന്ത്രിയെ കാണാൻ തീരുമാനം


നാദാപുരം വടകരയിൽനിന്ന് മാനന്തവാടിയിലേക്കുള്ള വിലങ്ങാട്-വയനാട് ബദൽപ്പാത നിർമിക്കുന്നതിനായി (വടകര-മാനന്തവാടി- പഴശ്ശിരാജ റോഡ്) അവലോകനയോഗം ചേർന്നു. വഴി മാനന്തവാടിയിലേക്കുള്ള ചുരമില്ലാപാതയിൽ തടസ്സമായി നിൽക്കുന്ന ഏഴുകിലോമീറ്റർ വനമേഖലയായ കുങ്കിച്ചിറയും പ്രദേശവും കൂടുതൽ ആഴത്തിൽ പഠിച്ച് റോഡിൻ്റെ ആവശ്യകതയും നിർമാണസാധ്യതയും സർക്കാർ പരിശോധിച്ച് കേന്ദ്രമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി ഒ.ആർ. കേളുവിന്റെ പറഞ്ഞു.


വനമേഖലയായ കുങ്കിച്ചിറയെ പരിസ്ഥിതിയാഘാതം കുറച്ച് മേൽപ്പാതാനിർമാണം സാധ്യമാണോയെന്ന് പരിശോധിക്കാനും ഏഴുകിലോമീറ്റർ വനമേഖല വിട്ടുകിട്ടാനുള്ള നടപടികൾ സ്വീകരിക്കാനും ഡിപിആർ തയ്യാറാക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശിച്ചു. വയനാട്ടുനിന്ന് കോഴിക്കോട്, കണ്ണൂർ തുടങ്ങി ജില്ലകളിലേക്കുള്ള ദൂരം കുറയ്ക്കുന്നതിനൊപ്പം മുപ്പതിലധികം ആദിവാസി ഊരുകളുടെ വികസനം വിലങ്ങാട്-വയനാട് പാത യാഥാർഥ്യമാകുന്നതോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിന്റെ പ്രാഥമിക പരിശോധനയ്ക്കുവേണ്ടിയുള്ള അനുമതി ഉടൻ നൽകാനും ചർച്ചയിൽ തീരുമാനമായി.


പട്ടികജാതി-പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.


വിലങ്ങാട് പാലം


വിലങ്ങാട് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ റോഡ് കമ്മിറ്റി അംഗം രാജു അലക്സ‌് റിപ്പോർട്ട് അവതരിപ്പിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, കെ.പി. ചന്ദ്രി, പി. സുരയ്യ, ബാബു കാട്ടാളി, സൽമ രാജു, എം.സി. ഷംനാസ്, പെരിയ റേഞ്ച് ഓഫീസർ ഡി. ഹരിലാൽ, വി.കെ. ഹാഷിം, സി.ബി. നളിൻകുമാർ, ഫാ. വിൻസൻ്റ് മാത്യു രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan