തെരുവുനായഭീതിയിൽ ജനം

തെരുവുനായഭീതിയിൽ ജനം
തെരുവുനായഭീതിയിൽ ജനം
Share  
2025 Oct 24, 09:04 AM
MANNAN
mannan

എടവണ്ണ: തെരുവുനായശല്യത്താൽ പൊറുതിമുട്ടി ജനം. വ്യാഴാഴ്ച കല്ലിടുമ്പിലുണ്ടായ അപകടംകൂടാതെ നിലമ്പൂർ -മഞ്ചേരി പാതയിൽ പത്തപ്പിരിയം പന്തപ്പള്ളിയിലും തെരുവുനായ കുറുകെച്ചാടി ഓട്ടോറിക്ഷ മറിഞ്ഞു. കുട്ടികൾ ഉൾപ്പെടെ അഞ്ചു യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ വീട്ടിൽക്കയറിയാണ് എട്ടുവയസ്സുകാരനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്. ഇത്തരം സംഭവങ്ങൾ ഗൗരവത്തോടെയെടുത്ത് പരിഹാരനടപടികൾ കൈക്കോള്ളേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.


വീട്ടിനകത്തും പുറത്തും ഭീതിയോടെ കഴിയേണ്ട ഗതികേടിലാണ് ജനങ്ങളിപ്പോൾ. പാതയോരങ്ങളിലെല്ലാം നായകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രണ്ടിടങ്ങളിലാണ് നായ്ക്കൾ വാഹനങ്ങൾക്കു കുറുകെച്ചാടി അപകടമുണ്ടായത്. ഇതിനകം ഇത്തരത്തിൽ നിരവധി സംഭവങ്ങൾ എടവണ്ണയിലും ജില്ലയിൽ മറ്റിടങ്ങളിലുമുണ്ടായി. ബൈക്കിനു പുറകേ തെരുവുനായ ചാടി ഈയിടെ പോലീസുകാരനും പരിക്കേറ്റിരുന്നു. ഏതുനിമിഷവും തെരുവുനായ്ക്കൾ വാഹനങ്ങൾക്കു മുൻപിൽ ചാടാൻ സാധ്യത മുന്നിൽക്കണ്ടുവേണം വാഹനമോടിക്കാൻ, ഇരുചക്രവാഹനയാത്രക്കാരും ഓട്ടോയാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നതിൽ ഏറെയും.


നിർത്തിയിട്ട വാഹനങ്ങൾക്കടിയിലും ഇവ താവളമാക്കുന്നുണ്ട്. നിലമ്പൂർ-മഞ്ചേരി പാതയിൽ എടവണ്ണ ബസ്സ്റ്റാൻഡിലും ചാലിയാർ വ്യൂ പോയിൻ്റിലും കുന്നുമ്മലിലും പത്തപ്പിരിയത്തുമൊക്കെ ശല്യം അതിരുക്ഷമാണ്. എടവണ്ണ-തിരുവാലി പാതയിലും മുണ്ടേങ്ങര-ഒതായി പാതയിലും ആശുപത്രി പരിസരങ്ങളും മറ്റും തെരുവുനായ്ക്കളുടെ സ്വൈരവിഹാര കേന്ദ്രങ്ങളാണ്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan