പിഎം ശ്രീ: മന്ത്രിസഭയിൽ ആശങ്കയറിയിച്ച് സിപിഐ; മന്ത്രി കെ. രാജൻ മുഖ്യമന്ത്രിയെ കണ്ടു

പിഎം ശ്രീ: മന്ത്രിസഭയിൽ ആശങ്കയറിയിച്ച് സിപിഐ; മന്ത്രി കെ. രാജൻ മുഖ്യമന്ത്രിയെ കണ്ടു
പിഎം ശ്രീ: മന്ത്രിസഭയിൽ ആശങ്കയറിയിച്ച് സിപിഐ; മന്ത്രി കെ. രാജൻ മുഖ്യമന്ത്രിയെ കണ്ടു
Share  
2025 Oct 23, 09:03 AM
kkn
meena
thankachan
M V J
MANNAN

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ, പിഎം ശ്രീ സ്‌കൂൾ നടപ്പാക്കുന്നതിലുള്ള

ആശങ്ക മന്ത്രിസഭയിൽ പ്രകടിപ്പിച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗത്തിൽ മന്ത്രി കെ. രാജൻ പാർട്ടിയുടെ അഭിപ്രായം വ്യക്തമാക്കി. പിഎം ശ്രീക്കായി കരാർ ഒപ്പിടാൻ പോവുന്നതായി മാധ്യമങ്ങളിൽ കാണുന്നു. ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു.


അതേസമയം, മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയോ മറുപടിയൊന്നും പറയാത്തതിനാൽ മന്ത്രിസഭയിൽ അത് പർച്ചയായില്ല. യോഗത്തിനുശേഷം മുഖ്യമന്ത്രിയുമായി മന്ത്രി കെ. രാജൻ കൂടിക്കാഴ്‌ചയും നടത്തി.


മന്ത്രിസഭയുടെ അജൻഡയിൽ പിഎം ശ്രീ ഉൾപ്പെടുത്തിയിരുന്നില്ല. ബുധനാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ വസതിയിൽ സിപിഐ മന്ത്രിമാർ യോഗംചേർന്നു. ഇടതുപക്ഷ നിലപാട് ഉയർത്തിപ്പിടിച്ച് പദ്ധതിയെ ശക്തമായി എതിർക്കാൻ ബിനോയ് വിശ്വം നിർദേശം നൽകി. പക്ഷേ, മുഖ്യമന്ത്രിയും സിപിഎം മന്ത്രിമാരും പ്രശ്‌നത്തിൽ മൗനംപൂണ്ടതോടെ, സിപിഐയുടെ ആശങ്ക കേട്ടതൊഴിച്ചാൽ മന്ത്രിസഭയിൽ മറ്റൊന്നുമുണ്ടായില്ല


നേരത്തേ പിഎം ശ്രീയെ ന്യായീകരിച്ചെങ്കിലും പ്രശ്‌നത്തിൽ മന്ത്രി വി. ശിവൻകുട്ടി നിലപാട് മയപ്പെടുത്തി. താനും ബിനോയ് വിശ്വവും കമ്യൂണിസ്റ്റുകാരാണെന്നും ബിനോയ് വിശ്വത്തിന്റെ അഭിപ്രായം ബഹുമാനിക്കുന്നതായും പത്രസമ്മേളനത്തിലെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.


ആർഎസ്എസ് അജൻഡ നടപ്പാക്കാനാവില്ല -ബിനോയ് വിശ്വം

പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു ദേശീയ വിദ്യാഭ്യാസനയം (എൻഇപി എന്ന ആർഎസ്എസ് അജൻഡ നടപ്പാക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan