സർക്കാർ ആശുപത്രികളിലെ കുടിശ്ശിക 158 കോടി; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ കമ്പനികളെത്തി

സർക്കാർ ആശുപത്രികളിലെ കുടിശ്ശിക 158 കോടി; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ കമ്പനികളെത്തി
സർക്കാർ ആശുപത്രികളിലെ കുടിശ്ശിക 158 കോടി; ഉപകരണങ്ങൾ തിരിച്ചെടുക്കാൻ കമ്പനികളെത്തി
Share  
2025 Oct 23, 08:59 AM
kkn
meena
thankachan
M V J
MANNAN

തിരുവനന്തപുരം: മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ

ആശുപത്രികളെ കൂടുതൽ പ്രതിസന്ധിയിലാക്കി ശസ്ത്രക്രിയ ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാരുടെ പ്രതിനിധികളെത്തി. ഇവ വിതരണംചെയ വകയിൽ ഇരുപത്തിയൊന്ന് ആശുപത്രികളിൽനിന്നായി 158 കോടി രൂപയിലേറെ കമ്പനികൾക്ക് കുടിശ്ശികയുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂപ്രണ്ടുമായി നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ കുടിശ്ശിക നൽകാൻ 10 ദിവസംകൂടി സാവകാശം അനുവദിച്ചതായി വിതരണക്കാരുടെ പ്രതിനിധി പറഞ്ഞു. ഇതിനെത്തുടർന്ന് ഇവിടെനിന്ന് ഉപകരണങ്ങൾ തിരികെയെടുത്തില്ല.


വിതരണക്കാരുടെ സംഘടനയായ പേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ‌് ഓഫ് മെഡിക്കൽ ഇംപ്ലാൻ്റ്സ് ആൻഡ് ഡിസ്പോസിബിൾസ്(സിഡിഎംഐഡി) ആണ് ഈ വർഷം ജൂൺ വരെയുള്ള കുടിശ്ശികയുടെ കണക്കു പുറത്തുവിട്ടത്. ഇതു തീർപ്പാക്കണമെന്നാവശ്യപ്പെട്ടും ഇല്ലെങ്കിൽ ഉപകരണങ്ങൾ തിരികെയെടുക്കുമെന്നും കാണിച്ച് സംഘടന സെപ്റ്റംബറിൽത്തന്നെ മെഡിക്കൽ കോളേജ് സൂപ്രണ്ടുമാർക്കും മറ്റ് ആശുപത്രികളുടെ മേധാവികൾക്കും കത്തുനൽകിയിരുന്നു. ഒക്ടോബർ അഞ്ചിനുള്ളിൽ തുക കൊടുത്തുതീർക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ ദിവസത്തിനുള്ളിൽ തുക നൽകാൻ കഴിയാത്തതിനാൽ സർക്കാർ 15 ദിവസംകൂടി അധികസമയം ആവശ്യപ്പെട്ടു. തുടർന്ന് ഈ 20 വരെ സമയം നീട്ടിനൽകി. ഈ തീയതിയിലും തുക ലഭ്യമാകാത്തതുകൊണ്ടാണ് ഉപകരണങ്ങൾ തിരികെയെടുക്കാൻ വിതരണക്കാർ ചൊവ്വാഴ്ച എത്തിയത്. എന്നാൽ, മെഡിക്കൽ കോളേജുകളിൽനിന്നടക്കം സ്റ്റോക്കിലുള്ള ഉപകരണങ്ങളുടെ പട്ടിക നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് സംഘടനാ പ്രതിനിധി 'മാതൃഭൂമി'യോടു പറഞ്ഞു.


കൂടുതൽ പ്രതിസന്ധി ഹൃദയശസ്ത്രക്രിയയിൽ


ഉപകരണ വിതരണത്തിൽ പ്രതിസന്ധിയുണ്ടായതോടെ മെഡിക്കൽ കോളേജുകളിലടക്കം ശസ്ത്രക്രിയകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. കാർഡിയോളജി വിഭാഗത്തിലാണ് മിക്കയിടത്തും കൂടുതൽ പ്രതിസന്ധി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെൻ്റ്, ഗൈഡ് വയർ, കത്തീറ്റർ എന്നിവയുടെ ക്ഷാമം രൂക്ഷമാണ്. തങ്ങൾ താഴെത്തലത്തിലുള്ള വിതരണക്കാർ മാത്രമാണെന്നും ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ ഇവ തിരികെയെടുത്തു നൽകാനാണ് ആവശ്യപ്പെടുന്നതെന്നും സംഘടന ഭാരവാഹികൾ പറയുന്നു. പല തവണ കത്തുനൽകിയിട്ടും ചർച്ചകൾ നടക്കുന്നതല്ലാതെ കുടിശ്ശിക എന്നു തരുമെന്ന് കൃത്യമായി സർക്കാർ പറയുന്നില്ല. മാർച്ച് വരെയുള്ള പണമെങ്കിലും അടിയന്തരമായി തന്നുതീർക്കണം. തീരുമാനമായില്ലെങ്കിൽ നിയമവഴികൾ സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.


തുടർനടപടികൾക്കു രൂപംനൽകാൻ സിഡി.എംഐഡിയുടെ യോഗം ഉടൻ ചേരും, അമരാസമയം, പത്തു ദിവസത്തിനുള്ളിൽ കുടിശ്ശിക നൽകാമെന്ന് വിതരണക്കാരുടെ സംഘടനകൾക്ക് ഉറപ്പുനൽകിയിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ചർച്ചകൾ നടന്നു. സർക്കാർ പണമനുവദിക്കുന്ന മുറയ്ക്ക് കാർഡിയോളജി ഉപകരണങ്ങൾ വിതരണംചെയ്യുന്ന കമ്പനികൾക്കുതന്നെ ആദ്യം പണം നൽകും. പണമാവശ്യപ്പെട്ട് നേരത്തേതന്നെ സർക്കാരിനു കത്തുനൽകിയിട്ടുണ്ട്. ഇത് ഉടൻ കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിൽ ശസ്ത്രക്രിയകൾക്കുൾപ്പെടെ പ്രതിസന്ധിയില്ലെന്നും മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി.


കൂടുതൽ തുക നൽകാനുള്ള ആശുപത്രികൾ


കോഴിക്കോട് മെഡിക്കൽ കോളേജ് - 34.90 കോടി


തിരുവനന്തപുരം മെഡിക്കൽ കോളേജ് - 29.56 കോടി


കോട്ടയം മെഡിക്കൽ കോളേജ് - 21.74 കോടി


പരിയാരം മെഡിക്കൽ കോളേജ് - 13.95 കോടി


എറണാകുളം ജനറൽ ആശുപത്രി - 13.74 കോടി

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan