
കല്പറ്റ: സംസ്ഥാനത്തെ മികച്ച ജില്ലാ സപ്ലൈ ഓഫീസിനുള്ള അവാർഡ് വയനാടിന്. തിരുവനന്തപുരത്ത് നടന്ന 'വിഷൻ 2031' സെമിനാറിൽ ജില്ലാ സപ്ലൈ ഓഫീസർ ജയിംസ് പീറ്റർ മന്ത്രി ജി.ആർ. അനിലിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവുമധികം വിൽപ്പനയുള്ള റേഷൻ കടയുടമയ്ക്കുള്ള അവാർഡും ജില്ലയ്ക്കാണ്. മേപ്പാടിയിലെ എആർഡി 19 കടയുടമയാണ് അവാർഡിന് അർഹനായത്. പൊതുവിതരണ വകുപ്പിന്റെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ സപ്ലൈ ഓഫീസിന് അംഗീകാരം ലഭിച്ചത്, പരാതിരഹിതമായി റേഷൻ വിതരണം, റേഷൻ കാർഡ് അപേക്ഷകൾ, തിരുത്തലുകൾ എന്നിവ സമയബന്ധിതമായി പൂർത്തീകരിച്ചത്. മുൻഗണനാ കാർഡുകളുടെ മസ്റ്ററിങ് പുരോഗതി, കെ സ്റ്റോറുകളുടെ പ്രവർത്തനം, പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കൽ, സംസ്ഥാന സർക്കാരിൻ്റെ റേഷൻ ഭക്ഷ്യധാന്യവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കൽ എന്നിവ പരിഗണിച്ചാണ് അവാർഡ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group