.jpg)
വന്ദേഭാരത് ട്രെയിനുകളില്‍ അല്‍പ്പം മാറ്റം വരുത്തി നിര്‍മിക്കാന്‍ റെയില്‍വെ. സ്റ്റാന്‍ഡേഡ് ഗേജിലുള്ള തീവണ്ടികള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇന്ത്യയില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത് ബ്രോഡ് ഗേജ് തീവണ്ടികളാണ്. ഇതിനേക്കാള്‍ ചുരുങ്ങിയതാണ് സ്റ്റാന്‍ഡേഡ് ഗേജ്. ഇത്തരം ട്രെയിനുകള്‍ നിര്‍മിക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിച്ചിട്ടില്ലായിരുന്നു. എന്നാല്‍ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് 1.67 മീറ്റര്‍ വീതിയുള്ള ബ്രോഡ് ഗേജ് ട്രെയിനുകളാണ്. ഇത് സ്റ്റാന്‍ഡേഡ് ഗേജിലേക്ക് മാറുമ്പോള്‍ 1.43 മീറ്റര്‍ വീതിയായി ചുരുങ്ങും. ഡല്‍ഹിയിലെ നാഷണല്‍ കാപിറ്റല്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ നിര്‍മിക്കുന്ന പാതയിലൂടെയാണ് സ്റ്റാന്‍ഡേഡ് ഗേജ് തീവണ്ടികള്‍ സര്‍വീസ് നടത്തുക. 2027ഓടെയാണ് ഈ വീതിയിലുള്ള ട്രെയിന്‍ പുറത്തിറക്കുക.
മിക്ക വിദേശരാജ്യങ്ങളിലും സ്റ്റാന്‍ഡേഡ് ഗേജ് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതുകൊണ്ടാണ് ഇന്ത്യ പുതിയ സ്റ്റാന്‍ഡേഡ് ഗേജ് വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കാന്‍ പോകുന്നത്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി 2027ലാകും ഈ ട്രെയിന്‍ പുറത്തിറക്കുക. കയറ്റുമതി ലക്ഷ്യമിട്ടാണ് നിര്‍മാണം. നിലവില്‍ വന്ദേഭാരത് സര്‍വീസ് നടത്തുന്ന വേഗതയില്‍ തന്നെയാകും സ്റ്റാന്‍ഡേഡ് ഗേജ് ട്രെയിനും സര്‍വീസ് നടത്തുക.
കേരളത്തിന് ലഭിക്കുന്ന നേട്ടം ഇതാണ്
കെ റെയില്‍ പാതയ്ക്ക് വേണ്ടി കേരളം ആവശ്യപ്പെട്ടത് സ്റ്റാന്‍ഡേഡ് ഗേജ് ആയിരുന്നു. എന്നാല്‍ ബ്രോഡ് ഗേജ് പാത നിര്‍മിക്കാനാണ് റെയില്‍വെ നിര്‍ദേശിച്ചത്. രണ്ട് അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ പദ്ധതിയുടെ മുന്നോട്ടുള്ള നീക്കം നടന്നില്ല. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്റ്റാന്‍ഡേഡ് ഗേജ് വന്ദേഭാരത് നിര്‍മിക്കുമ്പോള്‍ കേരളത്തിന് പ്രതീക്ഷയേറുകയാണ്.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ഇത്തരം വന്ദേഭാരത് നിര്‍മിക്കുക. 160 കിലോമീറ്റര്‍ വേഗതയില്‍ സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തിലാകും പുതിയ ട്രെയിന്‍. വേണ്ടി വന്നാല്‍ വേഗത കൂട്ടാനും സാധിക്കും. ഡല്‍ഹിയെ ബന്ധിപ്പിച്ചാകും ആദ്യ സ്റ്റാന്‍ഡേഡ് ഗേജ് വന്ദേഭാരതുകള്‍ സര്‍വീസ് ആരംഭിക്കുക എന്നാണ് വിവരം. കര്‍ണാടകയും തമിഴ്‌നാടും സമാനമായ പദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group