
മലപ്പുറം: ബാങ്കുകളിലെ ജുവൽ അപ്രൈസർമാരെ സ്ഥിരംജീവനക്കാരായി അംഗീകരിക്കണമെന്നും മഹാബാങ്ക് ലയനനീക്കം ഉപേക്ഷിക്കണമെന്നും കനറാ ബാങ്ക് ജൂവൽ അപ്രൈസേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനവും കുടുംബസംഗമവും എഐബിഇഎ ജില്ലാചെയർമാൻ വി.വി. ജയകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാപ്രസിഡൻ്റ് എം.പി. ബൈജു അധ്യക്ഷതവഹിച്ചു.
കനറാ ബാങ്ക് മലപ്പുറം റീജണൽ ഓഫീസ് വായ്‌പാ വിഭാഗം മേധാവി ജിതിൻ ജോർജ് മുഖ്യാതിഥിയായി. അസോസിയേഷൻ സംസ്ഥാനസെക്രട്ടറി എ.വി. ജയപ്രകാശൻ, സംസ്ഥാന പ്രസിഡൻ്റ് കെ.പി. മണികണ്‌ഠൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാസെക്രട്ടറി എ.ടി. റോഷൻ, ട്രഷറർ പി. പ്രശാന്ത്, വി. രാമചന്ദ്രൻ, ഓൾ കേരള ബാങ്ക് ജ്യൂവൽ അപ്രൈസേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി കെ.എൻ. അതിരഥൻ, എം.ജി. മഹാദേവൻ, എ. അഹമ്മദ്, ഇ. ബിനോയ്, ഒ. അനീഷ്, പി.കെ. ഷിനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.പി. മണികണ്ഠൻ (പ്രസി.), വി. രാമചന്ദ്രൻ, വി.പി. കൃഷ്ണദാസ് (വൈസ് പ്രസി.), എം.പി. ബൈജു (സെക്ര.), എ.ടി. റോഷൻ, പി. അസൈനാർ (ജോ.സെക്ര.), പി. പ്രശാന്ത് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group