
കൊച്ചി: വെണ്ടുരുത്തി റെയിൽവേ പാലത്തിനു താഴെ പില്ലറിൽ കായലിലേക്ക് വീഴാവുന്ന തരത്തിൽ മയങ്ങിക്കിടന്നയാളെ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. കന്യാകുമാരി സ്വദേശി പി.എഫ്. ഷാജി (59) യെയാണ് വല ഉപയോഗിച്ച് ഉയർത്തിയെടുത്തത്. പിന്നീട് ഇയാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 10.50-നാണ് റെയിൽവേ പാലത്തിലെ ആറാംനമ്പർ പില്ലറിനു താഴെ ഒരാൾ അവശനിലയിൽ കിടക്കുന്ന വിവരം പോലീസ് കൺട്രോൾ റൂമിൽ എത്തിയത്. ഉടൻ പോലീസ് ഉദ്യോഗസ്ഥർ അവിടെ എത്തി. എന്നാൽ, റെയിൽപ്പാലത്തിൻ്റെ തൂണിലെ ഇടുങ്ങിയ സ്ഥലത്ത് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
മട്ടാഞ്ചേരി, ക്ലബ് റോഡ് എന്നിവിടങ്ങളിൽനിന്ന് അഗ്നി രക്ഷാസേന എത്തി, വടംകെട്ടി റെയിൽവേ പാലത്തിൻ്റെ താഴെയിറങ്ങി.
വലയിൽ ഇരുത്തി റോപ്പിലൂടെ വലിച്ച് അര മണിക്കൂറിനകം ഇദ്ദേഹത്തെ പാലത്തിനുമുകളിൽ എത്തിക്കുകയായിരുന്നു. ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ബന്ധുക്കൾ ആരുമില്ലെന്നാണ് ഷാജി പോലീസിനോട് പറഞ്ഞത്.
തിങ്കളാഴ്‌ച രാത്രിയാണ് ഇയാൾ പില്ലറിൽ കയറിയതെന്ന് സംശയിക്കുന്നു.
കിടക്കുന്നയിടത്ത് നിന്നുതിരിഞ്ഞാൽ പോലും കായലിൽ വീഴാൻ സാധ്യതയുണ്ടായിരുന്നുവെന്ന് അധികൃതർ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group