
പാലക്കാട്: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ 62 ഗ്രൂപ്പുകളിലായി 336 കള്ളുഷാപ്പുകൾ ഓൺലൈൻ വില്പനയ്‌ക്കൊരുങ്ങി. എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഡിവിഷനുകളിലാണ് ഷാപ്പുകൾ. ലൈസൻസികൾ സ്വമേധയാ ഒഴിഞ്ഞുപോയതും അച്ചടക്കനടപടിയുടെ ഭാഗമായി എക്സൈസ് ഇടപെട്ട് ലൈസൻസ് റദ്ദാക്കിയതുമായ ഷാപ്പുകൾ വില്പനയ്ക്കുണ്ട്.
എക്സൈസ് വകുപ്പ് നേരിട്ട് ഏറ്റെടുത്ത് (ഡിഎം വ്യവസ്ഥ) നടത്തുന്നതാണ് വിൽക്കുന്നതിലേറെയും. വാങ്ങാൻ താത്‌പര്യമുള്ളവർക്ക് ഒറ്റത്തവണ ഓൺലൈൻ രജിസ്ട്രേഷനുവേണ്ടി ഇ-ടോഡി പോർട്ടൽ തുറന്നിട്ടുണ്ട്. 27 വരെ രജിസ്ട്രേഷൻ നടത്താം. നവംബർ ഏഴിനാണ് വില്പന.
പരമാവധി ആറ് ഷാപ്പുകൾ ഉൾപ്പെടുന്ന ഗ്രൂപ്പടിസ്ഥാനമാക്കിയാണ് വില്ലന നടത്തുക. തൃശ്ശൂരിൽ കൊടുങ്ങല്ലൂർ റേഞ്ചിലെ 14 ഗ്രൂപ്പുകളിലായി 72 ഉം തൃശ്ശൂർ റേഞ്ചിലെ ഏഴ് ഗ്രൂപ്പുകളിലായി 38 ഉം ഷാപ്പുകൾ വില്പനയ്ക്കായുണ്ട്. വാടാനപ്പിള്ളി (ഗ്രൂപ്പ് അഞ്ച്), ചാവക്കാട് (ഒൻപത്), കുന്നംകുളം (അഞ്ച്), ഇരിങ്ങാലക്കുട (മൂന്ന്, 14 ഗ്രൂപ്പുകൾ) എന്നിവയാണ് ഇക്കുറി വിപണനത്തിനായി ഒരുക്കിയിട്ടുള്ളത്. എറണാകുളത്ത് ഞാറയ്ക്കലിലെ (ഒന്ന്, രണ്ട് ഗ്രൂപ്പുകൾ) 12 ഷാപ്പുകൾക്ക് പുറമേ മട്ടാഞ്ചേരി (ഗ്രൂപ്പ് ഒന്ന് ), ആലുവ (ഗ്രൂപ്പ് നാല്), പിറവം (ഗ്രൂപ്പ് ഒൻപത്) എന്നിവിടങ്ങളിലായി 17 എണ്ണവുമുണ്ട്.
പാലക്കാട് ചിറ്റൂരിലെ ഒന്ന്, നാല്, എട്ട്, ഒൻപത് എന്നീ ഗ്രൂപ്പുകളിലെ 19 ഷാപ്പുകളും പട്ടികയിലുണ്ട്. തൃത്താലറേഞ്ചിൽ മൂന്നാംഗ്രൂപ്പിലെ ആറ് ഷാപ്പും ഒറ്റപ്പാലം റേഞ്ചിൽ ആറ്, 10 എന്നീ ഗ്രൂപ്പുകളിലായി 10 എണ്ണവുമാണുള്ളത്. തിരുവനന്തപുരത്ത് നെടുമങ്ങാട്, വാമനപുരം, ആര്യനാട്, ചിറയിൻകീഴ്, കിളിമാനൂർ, വർക്കല റേഞ്ചുകളിലുൾപ്പെട്ട 35 കളളുഷാപ്പുകളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊല്ലത്ത് ചടയമംഗലം, കരുനാഗപ്പിള്ളി, കൊല്ലം, ശസ്താംകോട്ട റേഞ്ചുകളിലായി 37 ഷാപ്പുകളാണുള്ളത്. പത്തനംതിട്ടയിൽ തിരുവല്ല. പത്തനംതിട്ട റേഞ്ചുകളിലെ 17 ഉം ആലപ്പുഴയിൽ കുട്ടനാട് (നാല് (ഗ്രൂപ്പുകൾ), ആലപ്പുഴ എന്നീ റേഞ്ചുകളിലുൾപ്പെട്ട 32 ഉം കള്ളുഷാപ്പുകൾ വിൽപ്പനയ്ക്ക് ഒരുങ്ങിയവയിലുണ്ട്.
ഷാപ്പുകൾ വാങ്ങാനായി രജിസ്ട്രേഷൻ നടത്തിയവരുടെ രേഖകൾ 30 ഓടെ ബന്ധപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group