ഹരിതകർമസേന കേരളത്തിൻ്റെ ശുചിത്വസൈന്യമായി -മന്ത്രി

ഹരിതകർമസേന കേരളത്തിൻ്റെ ശുചിത്വസൈന്യമായി -മന്ത്രി
ഹരിതകർമസേന കേരളത്തിൻ്റെ ശുചിത്വസൈന്യമായി -മന്ത്രി
Share  
2025 Oct 21, 09:54 AM
kkn
meena
thankachan
M V J
MANNAN

വിവിധപദ്ധതികൾ മന്ത്രി ഉദ്ഘാടനംചെയ്തു


അമ്പലവയൽ: ശുചിത്വത്തിൻ്റെ കാര്യത്തിൽ കേരളം മറ്റുസംസ്ഥാനങ്ങൾക്ക്

മാതൃകയാണെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്. ഹരിതകർമസേന കേരളത്തിൻ്റെ ശുചിത്വസൈന്യമായി മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അമ്പലവയൽ ഗ്രാമപ്പഞ്ചായത്തിലെ വിവിധ പദ്ധതികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് കടുത്തശിക്ഷ നൽകാൻ മടിക്കരുത്. ശുചിത്വസന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കാൻ വിദ്യാർഥികൾക്ക് ശുചിത്വ സ്കോളർഷിപ്പ് ഏർപ്പെടുത്തും മന്ത്രി പറഞ്ഞു.


ജില്ലയിലെ ആദ്യത്തെ പുകയിലമുക്തികേന്ദ്രം അമ്പലവയലിൽ പ്രവർത്തനം തുടങ്ങി. പുകയിലയിൽ തുടങ്ങുന്ന ലഹരിയുപയോഗം മുളയിലേനുള്ളാൻ ഇത്തരം കേന്ദ്രങ്ങൾക്ക് സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റവും കൂടുതൽപേർ പുകയില ഉപയോഗിക്കുന്നത് വയനാടാണെന്നത് ഗൗരവത്തോടെ കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു. അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് 16 കോടിരൂപ ചെലവിൽ നിർമിച്ച ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് 10 കോടിരൂപ ചെലവിൽ നിർമിക്കുന്ന കമ്യൂണിറ്റിഹാളിന് തറക്കല്ലിട്ടു.


ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ അധ്യക്ഷതവഹിച്ചു. അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, കെ. ഷമീർ, അനീഷ് ബി. നായർ, ഗ്ലാഡിസ് സ്‌കറിയ, ജെസി ജോർജ്, ടി.ബി. സെനു, കെ.ഐ. അബ്‌ദുൾ ജലീൽ, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ സമീഹ സൈതലവി, മെഡിക്കൽ ഓഫീസർ കെ.പി. സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan