
കോയമ്പത്തൂർ: അവിനാശി റോഡിലെ ജിഡി നായിഡു മേല്പാലത്തിൽ
അമിതവേഗം നിയന്ത്രിക്കാൻ 40 സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന് പോലീസ്. 10.10 കിലോമീറ്റർ നീളമുള്ള പാലത്തിൽ നിർമിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകളാണ് സ്ഥാപിക്കുക. പാലത്തിൽ മണിക്കൂറിൽ 60 കിലോമീറ്ററും കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്ഥലങ്ങളിൽ 30 കിലോമീറ്ററുമാണ് വേഗം നിശ്ചയിച്ചത്.
എന്നിട്ടും അമിത വേഗത്തിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്യാമറ സ്ഥാപിക്കുന്നത്. പാലത്തിൽനിന്ന് അവിനാശിറോഡിലിറങ്ങുന്ന സ്ഥലങ്ങളിൽ റബ്ബർകൊണ്ടുള്ള വേഗത്തടകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കളക്‌ടർ ജി. പവൻകുമാർ പറഞ്ഞു. ഉപ്പിലിപാളയം റൗണ്ടാനയിൽ സിഗ്നലുകളും സ്ഥാപിച്ചു. ഇതോടെ റൗണ്ടാനയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ക്യാമറകൾ കൂടി സ്ഥാപിക്കുന്നതോടെ അമിതവേഗം നിയന്ത്രിക്കാൻ സാധിക്കും. നിയമം ലംഘിക്കുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്‌ടർ പറഞ്ഞു. ഇതോടൊപ്പം മേല്പാലത്തിൽ നിശ്ചിത അകലത്തിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group