
മണ്ണഞ്ചേരി : നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് മാറ്റി സ്ഥാപിച്ച കള്ളുഷാപ്പിനു മുന്നിൽ നാട്ടുകാർ പന്തൽകെട്ടി സമരം തുടങ്ങി. ഷാപ്പിലേക്ക് കള്ള് എത്തിക്കാനും സമരക്കാർ അനുവദിച്ചില്ല. തമ്പകച്ചുവട് ജങ്ഷനു സമീപം പ്രവർത്തനം ആരംഭിച്ച കള്ളുഷാപ്പിനു മുന്നിലാണ് നാട്ടുകാരായ സ്ത്രീകളുടെ നേതൃത്വത്തിൽ പന്തൽകെട്ടി സമരം തുടങ്ങിയത്.
ഷാപ്പ് മാറ്റിസ്ഥാപിക്കുന്നതിനുമുൻപ് നാട്ടുകാരുടെ അഭിപ്രായം തേടിയശേഷമേ അനുമതി നൽകാവൂ എന്ന് കളക്‌ടർ നിർദേശിച്ചിരുന്നു. എന്നാൽ, ഇതു പാലിക്കാതെ കള്ളുഷാപ്പ് മാറ്റാൻ എക്സൈസ് വകുപ്പ് അനുമതി നൽകുകയായിരുന്നത്രേ. ഇതേത്തുടർന്നാണ് ഷാപ്പിൻ്റെ പ്രവർത്തനം തടഞ്ഞ് സ്ത്രീകൾ സമരം തുടങ്ങിയത്.
ഇപ്പോൾ പ്രവർത്തനം ആരംഭിച്ചതിനു സമീപമുള്ള മറ്റൊരു കെട്ടിടത്തിലായിരുന്നു നേരത്തേ ഷാപ്പ് പ്രവർത്തിച്ചിരുന്നത്. ഇവിടെനിന്ന് മാറി സ്വന്തമായി സ്ഥലം വാങ്ങിയാണ് ഇപ്പോൾ ഷാപ്പിൻ്റെ പ്രവർത്തനം ആരംഭിച്ചത്. സ്ത്രീകൾ സമരം ആരംഭിച്ചതോടെ ഷാപ്പിൻ്റെ പ്രവർത്തനം തടസ്സപ്പെട്ട അവസ്ഥയാണ്. ഷാപ്പ് മറ്റെവിടേക്കെങ്കിലും മാറ്റുന്നതുവരെ സമരം തുടരും എന്നാണ് നാട്ടുകാർ പറയുന്നത്.
എന്നാൽ, എല്ലാ അനുമതിയും ലഭിച്ചശേഷമാണ് ഷാപ്പിന്റെ പ്രവർത്തനം ആരംഭിച്ചതെന്ന നിലപാടിലാണ് ഷാപ്പുടമ. സംഭവം സംബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തയ്യാറാക്കി വരുകയാണ്. ഷാപ്പ് പ്രവർത്തനം തുടർന്നാൽ ക്രമസമാധാനപ്രശ്‌നമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group