
വള്ളിക്കോട്: സർക്കാരിൻ്റെ ഇടപെടീലിലൂടെ 150 ഹെക്‌ടർ ഭൂമി വള്ളിക്കോട്ട് കൃഷിയോഗ്യമാക്കി. കർഷകരെ ഈ മേഖലയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു. വള്ളിക്കോട് ശർക്കര ഉത്പാദനം പുനരാരംഭിച്ചു. സ്‌കൂൾ, റോഡ്, കുടിവെള്ള പദ്ധതി എന്നിവയിൽ പുതിയ നിർമാണങ്ങൾ നടന്നു. വള്ളിക്കോട് ചേർന്ന പഞ്ചായത്ത് വികസനസദസ്സ് ഇതെല്ലാം വിലയിരുത്തിയത്. കെ.യു. ജനീഷ്കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു.
അടിസ്ഥാന സൗകര്യം വികസനത്തിനായി 34 കോടി രൂപ ചെലവഴിച്ചു.
തെളിനീർ കുടിവെള്ള പദ്ധതിക്കായി സൗജന്യമായി ഭൂമി നൽകിയ കെ.കെ. ശ്രീനവാസൻ, പി.സി. ചാക്കോ, ടി. ജെയിംസ് എന്നിവരെ ആദരിച്ചു.
പി.ജെ. രാജേഷ്കുമാർ, എൻ. പ്രകാശ്, നീതു ചാർളി, പ്രസന്ന രാജൻ, സോജി പി.ജോൺ, എം.പി. ജോസ്, പ്രസന്നകുമാരി. തോമസ് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group