
ക്ഷേമ പെൻഷൻ 1800 രൂപയാക്കിയേക്കും;
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പെൻഷൻ 1800 രൂപയാക്കിയേക്കും;
200 രൂപയുടെ വർധനവിന് ധനവകുപ്പിന്റെ പരിഗണന
സർക്കാർ ജീവനക്കാരുടെ 4% ഡി.എ. കുടിശ്ശികയും നൽകാൻ സാധ്യത
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തുകയിൽ വർധന വരുത്താൻ സർക്കാർ ആലോചിക്കുന്നു. നിലവിലുള്ള 1600 രൂപ 200 രൂപ വർദ്ധിപ്പിച്ച് 1800 രൂപയാക്കാനാണ് ധനവകുപ്പിന്റെ പരിഗണന.
വർധനവ് പ്രാബല്യത്തിൽ വന്നാൽ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കൾക്ക് പ്രതിമാസം 1800 രൂപ ലഭിക്കും. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലോ, അല്ലെങ്കിൽ നവംബറിൽ ചേരുന്ന നിയമസഭാ സമ്മേളനത്തിലോ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ വർധന നടപ്പാക്കാൻ സർക്കാർ താത്പര്യമെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. എൽ.ഡി.എഫ്. പ്രകടന പത്രികയിൽ ക്ഷേമ പെൻഷൻ 2500 രൂപയാക്കുമെന്ന വാഗ്ദാനം നൽകിയിരുന്നു. ഇതിലേക്കുള്ള ആദ്യഘട്ടമായാണ് നിലവിലെ വർധനവിനെ കാണുന്നത്.
ഡി.എ. കുടിശ്ശികയും നൽകിയേക്കും
ക്ഷേമ പെൻഷൻ വർധനവിനൊപ്പം സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ 17 ശതമാനം ഡി.എ. കുടിശ്ശികയുള്ളതിൽ 2023-ൽ പ്രഖ്യാപിക്കേണ്ടിയിരുന്ന നാല് ശതമാനം അനുവദിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ശമ്പള പരിഷ്കരണ കുടിശ്ശികയുടെ ബാക്കിയുള്ള രണ്ട് ഗഡുക്കൾ ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കാനും ധനവകുപ്പ് ആലോചിക്കുന്നതായാണ് വിവരം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group