
കല്പറ്റ: മുളവടിയിൽ ഉയർന്നുചാടി മണലിൽവീണ് പരിശീലിച്ച അഭിനവിന് ഇനി പ്രൊഫഷണലായി പരിശീലിക്കാം. ജില്ലാ കായികമേളയിൽ പ്രതികൂലസാഹചര്യങ്ങളോട് പൊരുതി തിളക്കമുള്ള ജയംനേടിയ അഭിനവിന്റെ കുതിപ്പിന് സർക്കാർസഹായം, സംസ്ഥാനമീറ്റിൽ പങ്കെടുക്കുംമുൻപ് പോൾ വാങ്ങിനൽകുമെന്ന് പട്ടികജാതി-വർഗവകുപ്പ് മന്ത്രി ഒ.ആർ. കേളു പറഞ്ഞു.
മുദ്രവടികൊണ്ട് ചാടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ അഭിനവിന്റെ വാർത്ത 'മാതൃഭൂമി' പ്രസിദ്ധീകരിച്ചിരുന്നു.
മാനന്തവാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസുകാരനായ അഭിനവ്, പോൾവാട്ടിൽ വയനാടിൻ്റെ (പ്രതീക്ഷയാണ്. സ്‌കൂൾപരിസരത്തുനിന്ന് പരിശീലകൻ കെ.വി. സജിയും അഭിനവും ചേർന്ന് വെട്ടിയെടുത്ത മുളകൊണ്ടാണ് ഇതുവരെയെത്തിയത്.
മൂന്നുമീറ്റർ ഉയരത്തിൽ പാടുന്ന ഈ മിടുക്കൻ, പരിമിതസാഹചര്യങ്ങളെ വെല്ലുവിളിച്ചാണ് സ്വർണമെഡൽ നേടിയത്. അഭിനവിൻ്റെ പോരാട്ടവീര്യത്തിൽ മറ്റെല്ലാവരും പിന്നിലായി
താരത്തിന് കൂടുതൽ മികവുറ്റ പ്രകടനം കാഴ്‌ചവെക്കാൻ കഴിയട്ടെയെന്നും സംസ്ഥാനമീറ്റിൽ വയനാടിനായി സ്വർണംനേടാൻ അഭിനവിന് കഴിയട്ടേയെന്നും മന്ത്രി ഒ.ആർ. കേളു ആശംസിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group