മേൽമുറി മുട്ടിപ്പടി ജിഎംഎൽപിഎസിൽ ഇനി പഠനം ഹൈടെക്കിൽ

മേൽമുറി മുട്ടിപ്പടി ജിഎംഎൽപിഎസിൽ ഇനി പഠനം ഹൈടെക്കിൽ
മേൽമുറി മുട്ടിപ്പടി ജിഎംഎൽപിഎസിൽ ഇനി പഠനം ഹൈടെക്കിൽ
Share  
2025 Oct 20, 09:22 AM
JANMA

രാജ്യത്ത് ആദ്യമായി പൂർണമായും എയർകണ്ടീഷൻ ചെയ്ത‌ സർക്കാർ എൽപി സ്‌കൂൾ


മലപ്പുറം മേൽമുറി മുട്ടിപ്പടി ജിഎംഎൽപി സ്‌കൂളിലെ വിദ്യാർഥികൾക്കിനി ഹൈടെക് സൗകര്യത്തിലിരുന്ന് പഠനം തുടരാം. രാജ്യത്ത് ആദ്യമായി പൂർണമായും എയർകണ്ടിഷൻചെയ്‌ത സർക്കാർ എൽപി സ്‌കൂൾ എന്ന ഖ്യാതി നേടിയിരിക്കുകയാണ് മേൽ‌മുറി മുട്ടിപ്പടി ജിഎംഎൽപി സ്കൂ‌ൾ. പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇ.ടി. മുഹമ്മദ് ബഷീർ എംപി നിർവഹിച്ചു.


സ്കൂ‌ളിന്റെ നൂറു വർഷം പഴക്കമുണ്ടായിരുന്ന കെട്ടിടമാണ് മലപ്പുറം നഗരസഭആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതത്. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി അധ്യക്ഷനായി.


പി. ഉബൈദുളള എംഎൽഎ മുഖ്യാതിഥിയായി. എൻജിനിയറിങ് വിഭാഗം ഫിറ്റ്നസ് നൽകാതെ ശോച്യാവസ്ഥയിലായ സ്‌കൂളിനാണ് നഗര അത്യാധുനിക സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടം നിർമിച്ചത്. നിലവിൽ ഉണ്ടായിരുന്ന സ്ഥലത്തിന് പകരം നഗരസഭ സ്വന്തമായി വാങ്ങിയ സ്ഥലത്താണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.


5.1 കോടിയുടെ തനത് ഫണ്ടും പി. ഉബൈദുള്ള എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച 50 ലക്ഷവും ഉപയോഗിച്ച് 5.51 കോടി ചെലവിലാണ് പുതിയ കെട്ടിടം നിർമിച്ചത്.


മുഴുവൻ ക്ലാസ്സുറികളിലും എയർകണ്ടീഷൻ സൗകര്യവും സ്മ‌ാർട്ട് ക്ലാസ്സിനായി പ്രൊജക്ടറുകൾ, സ്ക്രീനുകൾ, ഡിജിറ്റൽ ബോർഡുകൾ, സോളാർ, കെട്ടിടത്തിന്റെ മൂന്ന് നിലകളിലും പ്യൂരിഫൈഡ് വാട്ടർ കിയോസ്‌കുകൾ, ശിശു സൗഹൃദ ബെഞ്ച്, ഡെസ്‌കുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.


നഗരസഭാ ഉപാധ്യക്ഷ ഫൗസിയ കുഞ്ഞിപ്പു സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. സക്കീർ ഹുസൈൻ, പരി അബ്‌ദുൽ ഹമീദ്, മറിയുമ്മ ഷരീഫ് കോണോത്തൊടി, സി.പി. ആയിഷാബി, വാർഡഗം നാജിയ ഷിഹാർ, പ്രഥമധ്യാപിക ബി. പത്മജ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI