ബോൾഡാണ് 'ഷീ വേൾഡ്

ബോൾഡാണ് 'ഷീ വേൾഡ്
ബോൾഡാണ് 'ഷീ വേൾഡ്
Share  
2025 Oct 19, 09:51 AM
mannan
elux

കോഴിക്കോട്: എൽഎൽബിയെടുക്കണം. പേരെടുത്ത ഒരു വക്കീലാവണം.

അതായിരുന്നു ചെറുപ്പംമുതലേ സ്‌മിജിയുടെ ആഗ്രഹം. ഒരു സംരംഭം തുടങ്ങുന്നതൊന്നും സ്വപ്‌നത്തിൽപ്പോലും ഉണ്ടായിരുന്നില്ല. എന്നാൽ, എട്ടുവർഷംമുൻപ് തീർത്തും അവിചാരിതമായി ചേച്ചിക്കും രണ്ട് സുഹൃത്തുക്കൾക്കുമൊപ്പം സ്‌മിജിയുണ്ടാക്കിയ 'ഷീ വേൾഡ്' എന്ന സംരംഭകക്കൂട്ടായ്മ്‌മ തുടക്കമിട്ട 'ഷീ ഹോംസ് ബിസിനസ് രംഗത്ത് ഒരു പുതുലോകം തീർത്തിരിക്കുകയാണ്.


നഗരത്തിലെത്തുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും മിതമായചെലവിൽ ഭക്ഷണമുൾപ്പെടെ സുരക്ഷിതമായ താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2017-ലാണ് പറയഞ്ചേരിയിൽ ഇവർ ആദ്യ ഷീ മാംസ് തുടങ്ങിയത്. ഇന്ന് നഗരത്തിൽ നാലുബ്രാഞ്ചും ആൺകുട്ടികൾക്കായി 'ബി ഹോംസു'മായും സംരംഭം വളർന്നു. ഇതിനിടെ, കോർപ്പറേഷൻ്റെ 'ഷീ ലോഡ്‌ജ് ഏറ്റെടുത്ത് നടത്തുന്നുമുണ്ട്. കുതിരവട്ടത്ത് ഉച്ചയ്ക്ക് ബിരിയാണിമാത്രം കിട്ടുന്ന 'ബിരിയാണി വീടു'മായി ഭക്ഷണരംഗത്തേക്കും രണ്ടുമാസംമുൻപ് നാൽവർസംഘം കാലെടുത്തുവെച്ചു. ബിരിയാണിക്കട പൊടിപൊടിച്ചതോടെ മന്തിയും മറ്റുവിഭവങ്ങളുമായി വൈകുന്നേരത്തേക്കുകൂടി കട നീട്ടാനു തയ്യാറെടുപ്പിലാണ് ഷീ വേൾഡിലെ സ്‌മിജി നന്ദൻ, നളിനി പ്രഭകുമാർ, സ‌ിനി ബാബു, സീനത്ത് റിയാസ് എന്നീ ബിസിനസ് വിമെൻസ്. ഇരുപത്തഞ്ചോളം പേർക്ക് കൂട്ടായ്മ്‌മ ജോലിനൽകുന്നുമുണ്ട്.


തുടക്കം അധ്യാപികയായി


2006-ലാണ് സ്മിജി ബിഎ ഇംഗ്ലീഷ് കഴിഞ്ഞത്. പിജിഡിസിഎയും കഴിഞ്ഞ് അടുത്തുള്ള ഒരു പാരലൽ കോളേജിൽ അധ്യാപികയായി. ഇതിനിടെ വിവാഹംകഴിഞ്ഞു. മകൻജനിച്ചതോടെ അവനെ വളർത്തുന്ന തിരക്കുകൾക്കിടയിൽ ജോലിവിട്ടു. കുഞ്ഞ് വളർന്നതോടെ 2014-ൽ കുടുംബശ്രീ റിസോഴ്സ‌് പേഴ്‌സണായി. ആസമയത്താണ് കുടുംബശ്രീ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ എക്‌സത്ത് 'ഫെമിനേര' എന്നപേരിൽ ഗുജറാത്തി സ്ട്രീറ്റിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം നൽകുന്ന സ്ഥാപനം തുടങ്ങിയത്. അതിൻ്റെ ഇൻചാർജ് സ്‌മിജിയായിരുന്നു. വ്യക്തിപരമായ ചില അസൗകര്യങ്ങൾകാരണം ആ ജോലിയും വിടേണ്ടിവന്നു.


തുടക്കം അധ്യാപികയായി


2006-ലാണ് സ്മിജി ബിഎ ഇംഗ്ലീഷ് കഴിഞ്ഞത്. പിജിഡിസിഎയും കഴിഞ്ഞ് അടുത്തുള്ള ഒരു പാരലൽ കോളേജിൽ അധ്യാപികയായി. ഇതിനിടെ വിവാഹംകഴിഞ്ഞു. മകൻജനിച്ചതോടെ അവനെ വളർത്തുന്ന തിരക്കുകൾക്കിടയിൽ ജോലിവിട്ടു. കുഞ്ഞ് വളർന്നതോടെ 2014-ൽ കുടുംബശ്രീ റിസോഴ്സ‌് പേഴ്‌സണായി. ആസമയത്താണ് കുടുംബശ്രീ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടായ എക്‌സത്ത് 'ഫെമിനേര' എന്നപേരിൽ ഗുജറാത്തി സ്ട്രീറ്റിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം നൽകുന്ന സ്ഥാപനം തുടങ്ങിയത്. അതിൻ്റെ ഇൻചാർജ് സ്‌മിജിയായിരുന്നു. വ്യക്തിപരമായ ചില അസൗകര്യങ്ങൾകാരണം ആ ജോലിയും വിടേണ്ടിവന്നു.


ഷീ ഹോംസിലേക്ക്


ഇനിയെന്ത് എന്ന ആലോചനയായി പിന്നീട്. എന്തുകൊണ്ട് ഫെമിനേരപോലൊരു സ്ഥാപനം തുടങ്ങിക്കൂടാ എന്ന ചിന്തവന്നു. നടത്തിപ്പിനെക്കുറിച്ചെല്ലാം അപ്പോഴേക്കും പഠിച്ചിരുന്നു.


പക്ഷേ, കെട്ടിടം വാടകയ്ക്കെടുക്കാനൊക്കെയായി വലിയതുകയാവും, ഒറ്റയ്ക്ക് എവിടെനിന്ന് ഇത്രയും തുകയുണ്ടാക്കുമെന്ന് ഒരുപിടിയും കിട്ടിയില്ല. അങ്ങനെയാണ് കുറച്ചുവനിതകളെക്കുടി കുട്ടിയാലോ എന്നാലോചിച്ചത്. തുകേട്ടതോടെ പലരും പിന്മാറി. ഒടുവിൽ സമാനമനസ്‌കരുടെ ഗ്വാങ് സെറ്റായി. ഷീ വേൾഡ് എന്ന സംരംഭകക്കൂട്ടായ്‌മയുണ്ടായി. ലോണെടുത്തും മറ്റും കെട്ടിടം വാടകയ്ക്കെടുത്തു. 2017 ഒക്ടോബറിൽ പറയഞ്ചേരിയിൽ ആദ്യ ഷീ ഹോംസ് പ്രവർത്തനം തുടങ്ങി.


താമസിക്കാനെത്തി, ജോലിക്കാരായി


തുടക്കത്തിലൊക്കെ ഒന്നോ രണ്ടോ ദിവസത്തേക്ക് താമസിക്കാനെത്തുന്നവരായിരുന്നു കൂടുതൽ. പിന്നെ പഠനത്തിനും ജോലിക്കും മറ്റുമായി നീണ്ടകാലത്തേക്ക് താമസിക്കുന്നവർ കൂടി. ആദ്യം ഞങ്ങൾതന്നെയായിരുന്നു പാചകംമുതൽ എല്ലാകാര്യങ്ങളും നോക്കിയിരുന്നത്. ഷീ ഹോംസ് ക്ലിക്കായതോടെ പാചകംമുതൽ ക്ലീനിങ്ങിനുവരെ എല്ലാറ്റിനും ആളുകളെ നിയമിച്ചു' -സ്‌മിജി പറയുന്നു.


'വീട്ടിലെ വിവിധപ്രശ്‌നങ്ങൾകൊണ്ട് വീടുവിട്ടിറങ്ങുന്നവരുണ്ട്. അവരിൽ ചിലരൊക്കെ എങ്ങോട്ടുപോകണമെന്നറിയാതെയാണ് കുറച്ചുദിവസം താമസിക്കാനായി ഷി ഹോംസിലെത്തുക. അങ്ങനെ പലരുടെയും കഥയറിഞ്ഞ് അവർക്ക് ജോലിനൽകിയിട്ടുമുണ്ട്. ആത്മഹത്യയിൽനിന്ന് രക്ഷപ്പെട്ടെത്തിയവർവരെ ഇക്കൂട്ടത്തിലുണ്ട്. പലരും ജോലിയും താമസിക്കാനൊരിടവും കിട്ടുന്നതോടെ വളരെ ബോൾഡായി ജീവിതത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ച്‌ച കാണുന്നതാണ് ഏറ്റവും സന്തോഷം' -സ്‌മിജി പറഞ്ഞു.


താമസമന്വേഷിച്ചെത്തുന്നവർ കൂടിയതോടെ അരയിടത്തുപാലം, പൊറ്റമ്മൽ, തൊണ്ടയാട്, വൈഎംസിഎ ക്രോസ് റോഡ് എന്നിവിടങ്ങളിലും ഷീ ഹോംസ് തുടങ്ങി. കോർപ്പറേഷൻ ഏകദേശം ഒന്നരവർഷം മുൻപ് കെ.പി. കേശവമേനോൻ റോഡിൽ തുടങ്ങിയ ഷീ ലോഡ്‌ജ് ടെൻഡർവിളിച്ച് ഏറ്റെടുത്ത് നടത്തുന്നതും ഷീ വേൾഡാണ്.

തുടങ്ങാമെ കോഴിക്കോടാണെങ്കിൽ ഭക്ഷണത്തിൻ്റെ നഗരവും. എന്നാൽപ്പിന്നെ അതിൽത്തന്നെ കൈവെക്കാമെന്നുകരുതി. ബിരിയാണിസ്നേഹികളുടെ നഗരത്തിൽ ബിരിയാണിമാത്രം വിളമ്പാനാണ് കൂട്ടായ്‌മ തീരുമാനിച്ചത്.


ഇതാണിപ്പോൾ വികസിപ്പിക്കാനൊരുങ്ങുന്നത്. കോഴിക്കോട്ട് ഒരു ഫാമിലി ലോഡ്‌ജിങ് ആരംഭിക്കുക. ഷീ ഹോംസ് എല്ലാജില്ലയിലും തുടങ്ങുക തുടങ്ങിയ വമ്പൻ ഐഡിയകളുമായി മുന്നോട്ടുപോവുകയാണ് ഈ ബിസിനസുകാരികൾ. ഇതിനിടെ, പഴയ ആഗ്രഹം പൊടിതട്ടിയെടുത്ത് സ്‌മിജിയിപ്പോൾ എൽഎൽബിക്ക് പഠിക്കുന്നുമുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI