ബൈ ബൈ 'കൊച്ചില്ലൗട്ട് '; വൺ കൊച്ചി' സംഘടിപ്പിച്ച കലാവിസ്മ‌യത്തിന് സമാപനം

ബൈ ബൈ 'കൊച്ചില്ലൗട്ട് '; വൺ കൊച്ചി' സംഘടിപ്പിച്ച കലാവിസ്മ‌യത്തിന് സമാപനം
ബൈ ബൈ 'കൊച്ചില്ലൗട്ട് '; വൺ കൊച്ചി' സംഘടിപ്പിച്ച കലാവിസ്മ‌യത്തിന് സമാപനം
Share  
2025 Oct 19, 09:43 AM
mannan
elux

കൊച്ചി: ബൈ ബൈ സീ യു എഗെയ്ൻ...വിദേശിയും സ്വദേശിയും ഒരേ മനസ്സോടെ യാത്ര പറയുമ്പോൾ എല്ലാവരുടെയും മനസ്സിൽ മായാത്തൊരു മഴവില്ല് പോലെ 'കൊച്ചില്ലൗട്ട്' നിറഞ്ഞുനിന്നു. കലയും സംഗീതവും കൈകോർത്ത രണ്ട് രാപകലുകൾ ആസ്വാദകർക്ക് സമ്മാനിച്ച് 'കൊച്ചില്ലൗട്ട് സമാപിച്ചു.


ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഡിസ്ട്രിക്ട‌് എന്ന വിശേഷണമുള്ള വൺ കൊച്ചി സംഘടിപ്പിച്ച കൊച്ചില്ലൗട്ട് അവിസ്മ‌രണീയമായ നിമിഷങ്ങൾ സമ്മാനിച്ചാണ് കൊടിയിറങ്ങിയത്.


നിവ്യയുടെ മുൻ സൗത്ത് ഏഷ്യൻ മേധാവിയും കലാപ്രേമിയുമായ നീൽ ജോർജ് ദർബാർ ഹാളിൻ്റെ മാതൃകയിൽ നെടുമ്പാശ്ശേരിയിൽ സൃഷ്ടിച്ച വൺ കൊച്ചിയിൽ രണ്ട് ദിനം കൊണ്ട് നൂറുകണക്കിന് കലാസ്വാദകരാണ് അതിഥികളായെത്തിയത്.


ചിത്രകാരനും ശില്പിയും മ്യൂസിയം ഓഫ് ഗോവ സ്ഥാപകനുമായ സുബോധ് കേർകർ ലോഞ്ച് ചെയ്‌ത ഗാലറി എഡി 1498 ആയിരുന്നു രണ്ട് ദിനത്തിലും വൺ കൊച്ചിയിലെ കലാക്കാഴ്‌ച. എം.എഫ്. ഹുസൈനും അജോളി ഇള മേനോനും സി.എൻ. കരുണാകരനും നമ്പൂതിരിയും യൂസുഫ് അറയ്ക്കലും ഉൾപ്പെടെയുള്ള ചിത്രകാരൻമാരുടെ സൃഷ്ട‌ികൾ ഇവിടെയുണ്ടായിരുന്നു.


സംഗീതം തുളുമ്പുന്ന കാൻവാസ് പോലെയായ വൺ കൊച്ചിയിലെ കൊച്ചില്ലൗട്ടിൽ ശനിയാഴ്‌ച ആര്യ ദയാലും ചള്ളി പ്ലസ് ഇവന്റ്റ് ഫ്ലോയും 13 എഡി ബാൻഡുമാണ് നിറഞ്ഞത്. ഈ വേദികളിലെല്ലാം ആവേശത്തിൻ്റെ അലകളാണ് ഓരോ കാണിയും തീർത്തത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI