
കൊച്ചി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ വിലക്ക് ഹൈക്കോടതി പിൻവലിച്ചു. അടിപ്പാതനിർമാണത്തെത്തുടർന്നുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധ്യമായ നടപടിയെടുത്തെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചതിനെ തുടർന്നാണിത്. എന്നാൽ, വർധിപ്പിച്ച ടോൾ പിരിക്കുന്നത് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖും ജസ്റ്റിസ് ഹരിശങ്കർ വി. മേനോനും അടങ്ങിയ ബെഞ്ച് താത്‌കാലികമായി തടഞ്ഞു.
തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ്, ഷാജി കോടക്കണ്ടത്ത് തുടങ്ങിയവർ ഫയൽചെയ്ത ഹർജികളിലാണ് ഒ ാഗസ്റ്റ് ആറുമുതൽ ടോൾ വിലക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സുപ്രീംകോടതിയും ശരിവെച്ചു.
പ്രശ്നപരിഹാരത്തിന് തൃശ്ശൂർ കളക്‌ടറുടെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതിക്ക് ഹൈക്കോടതി രൂപംനൽകിയിരുന്നു. സമിതി നിർദേശിച്ചതനുസരിച്ചുള്ള പ്രശ്‌നപരിഹാര നടപടി സ്വീകരിച്ചെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ദേശീയപാത അതോറിറ്റിക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ. സുന്ദരേശൻ വിശദീകരിച്ചു. സർവീസ് റോഡുകളുടെയടക്കം സ്ഥിതി മെച്ചപ്പെട്ടുവെന്ന് തൃശ്ശൂർ കളക്ടറും അറിയിച്ചു.
എന്നാൽ, അടിപ്പാതനിർമാണം പൂർത്തിയാകാൻ ആറുമാസംവരെയെടുക്കും എന്നതടക്കം കണക്കിലെടുത്താണ് വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞത്. കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ഹാജരായിരുന്നു. വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group