
ബെംഗളൂരു: പ്രമുഖ ഐടി കമ്പനികൾ കുട്ടപ്പിരിച്ചുവിടലുമായി മുന്നോട്ടുപോകുമ്പോൾ കൂടുതൽ നിയമനങ്ങളുമായി ഇൻഫോസിസ്, കഴിഞ്ഞ മൂന്നുമാസം പുതിയ 8,200 നിയമനങ്ങളാണ് കമ്പനി നടത്തിയത്. അടുത്ത സാമ്പത്തിക വർഷം പകുതിയോടെ 12,000 നിയമനങ്ങൾകൂടി നടത്തും. ലേഓഫിന്റെ ഭാഗമായി ടിസിഎസ് 12,000 പേരെ പിരിച്ചുവിടാൻ നടപടി ആരംഭിച്ചപ്പോഴാണ് വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ ഇൻഫോസിസ് നിയമനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. തിരുവനന്തപുരത്തേക്ക് അടക്കമാണ് പുതിയ നിയമനങ്ങൾ നടത്തുന്നത്.
വിവിധ തസ്തികകളിൽ പ്രവർത്തിക്കാൻ അനുയോജ്യരായ ഐടി പ്രൊഫഷണലുകളെ കണ്ടെത്താൻ സഹായിക്കുന്ന ജീവനക്കാർക്ക് പാരിതോഷികവും (റഫറൽ ബോണസ്) പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ റഫറൻസിലൂടെ നിയമനം നടന്നാൽ 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പാരിതോഷികം ലഭിക്കുക. രണ്ട്-മൂന്ന് വർഷം മുതൽ 13-15 വർഷം വരെ പ്രവൃത്തിപരിചയമുള്ളവരെയാണ് ഇത്തരത്തിൽ നിയമിക്കുക. തിരുവനന്തപുരം കൂടാതെ ബെംഗളൂരു, ഡൽഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, നോയിഡ, കൊൽക്കത്ത, മൈസൂരു, ഹുബ്ബള്ളി, ചണ്ഡീഗഢ് തുടങ്ങിയയിടങ്ങളിലേക്കാണ് പുതിയ നിയമനങ്ങൾ.
ഡേറ്റാ അനലിസ്റ്റ്, ഡേറ്റാ സയൻറിസ്റ്റ്, സൊല്യൂഷൻ ഡിസൈനർ, ബ്ലോക്ക് ചെയിൻ ഡിവലപ്പർ, ജാവ ഡിവലപ്പർ, എയ്‌റോ സ്പെയ്‌സ് എൻജിനിയർ, നെറ്റ്‌വർക്ക് ഡിസൈനർ തുടങ്ങിയ തസ്‌തികളിലേക്കാണ് കൂടുതൽ പേരെ നിയമിക്കുന്നത്.
ബിജു എംഇ. എംസിഎ. എംഎസ്‌സി യോഗ്യതയുള്ളവർക്ക് നിയമനനടപടികളിൽ പങ്കെടുക്കാം. നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ കമ്പനി മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം ലാഭവളർച്ച രേഖപ്പെടുത്തി. 7,364 കോടി രൂപയാണ് അറ്റാദായം. വരുമാനം ഒൻപത് ശതമാനം വർധിച്ച് 44,490 കോടി രൂപയിലെത്തി. ഓഹരി ഒന്നിന് 23 രൂപ വീതം ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group