
തിരുവനന്തപുരം: കണ്ണുനീരല്ല, ഈ ഒരുവയസ്സുകാരി കരഞ്ഞാൽ പൊഴിഞ്ഞുവീഴുക കണ്ണുകൾതന്നെ ഒരു കാഴ്‌ചയും അവൾക്ക് പൂർണമല്ല. ഉണർവിലെപ്പോഴും കണ്ണിനു മുന്നിൽ വേലികണക്കെ ബാൻഡേജ്. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സായികൃഷ്‌ണൻ്റെയും സജിനിയുടെയും മകൾ അദ്വൈതയ്ക്കാണ് ഈ അപൂർവരോഗം.
അച്ഛനെയും അമ്മയെയും കാണുന്നതുപോലും ബാൻഡേജിന്റെ നേർത്തവിടവിലൂടെ കരഞ്ഞാൽ നേത്രഗോളങ്ങൾ പുറത്തേക്കു വരുന്നതിനാൽ ബാൻഡേജ് ഉപയോഗിച്ച് കണ്ണുകളെ താങ്ങിനിർത്തണമെന്ന് ഡോക്ടർമാരാണ് നിർദേശിച്ചത്. ഉറങ്ങുമ്പോൾ മാത്രമാണ് ബാൻഡേജ് മാറ്റുന്നത്.
സമാനരോഗം ബാധിച്ചിരുന്ന അദ്വൈതയുടെ ഇരട്ടസഹോദരി അർത്ഥിത ചൊവ്വാഴ്ച മരിച്ചു. ഗർഭാവസ്ഥയിലും ജനിച്ചപ്പോഴും ഒരുവിധ വൈകല്യവും കുഞ്ഞുങ്ങൾക്കുണ്ടായിരുന്നില്ല. പത്തുമാസമായപ്പോഴാണ് കണ്ണുകളുടെ വൈകല്യം തിരിച്ചറിഞ്ഞത്, കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം ശ്രീചിത്രയിലുമായിരുന്നു ചികിത്സ. മുഖത്തെ പേശികളുടെയും കണ്ണിന്റെയും ചികിത്സയ്ക്കായി എസ്എടിയിലേക്ക് മാറി.
ഈയിടെ കൊച്ചി അമൃതാ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ മൂന്നു ശസ്ത്രക്രിയ നടത്തിയാൽ കുഞ്ഞിൻ്റെ ആരോഗ്യം വീണ്ടെടുക്കാമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഇതിന് ഇരുപതുലക്ഷത്തോളം രൂപ ചെലവുവരും.
കൂലിപ്പണിചെയ്തതാണ് സായികൃഷ്‌ണൻ വീട്ടിലെ ചെലവും കുഞ്ഞിന്റെ ചികിത്സയും നോക്കുന്നത്. സഹായമനസ്സുള്ളവർക്ക് എസ്ബിഐ നെല്ലിമൂട് ശാഖയിൽ സായികൃഷ്‌ണൻ്റെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നൽകാം. അക്കൗണ്ട് നമ്പർ 44558202029 ഐഎഫ്എസ്‌സി SBIN0070544 യുപിഐ ഐ ഡി mr.saikrishnans@sbi.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group