
പയ്യന്നൂർ: ഇനി തെയ്യങ്ങൾ ഉറഞ്ഞാടുന്ന ദിനങ്ങൾ. തറവാട് ക്ഷേത്രങ്ങളിലും കാവുകളിലും ചിലമ്പൊലികൾ ഉണരുകയായി. തെയ്യങ്ങൾ ഭക്തമാനസങ്ങളെ കീഴടക്കാൻ തെയ്യങ്ങൾ വരവായി. തുലാം പത്തിനാണ് തെയ്യക്കാലം ആരംഭിക്കുന്നത് എന്നാണ് പറയാറ്. എന്നാൽ തുലാം ഒന്നിനുതന്നെ പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള തറവാട് ക്ഷേത്രങ്ങളിൽ തെയ്യങ്ങൾ അരങ്ങിലെത്തും.
പയ്യന്നൂർ തെക്കെ മസലത്തെ തെക്കടവൻ തറവാട്ടിൻ കളിയാട്ടം തുലാം ഒന്നിനും രണ്ടിനുമാണ്. 18, 19 തീയതികളിലാണ് ഇവിടെ പുത്തരി കളിയാട്ടം, തുലാം ഒന്നിന് രാത്രിയോടെ മോന്തിക്കോലവും കുറത്തിയമ്മയും തറവാട്ട് മുറ്റത്തെ അരങ്ങിലെത്തും. തുലാം രണ്ടിന് രാവിലെ കുണ്ടോർ ചാമുണ്ഡിയും കൂടെയുളേളാരും തറവാട് മുറ്റത്ത് നൃത്തമാടും.
ഇതോടെ പയ്യന്നൂരിൽ തറവാട് ക്ഷേത്രങ്ങളിൽ കളിയാട്ടം തുടങ്ങും. തുലാം 27 വരെ നിരവധി തറവാട് ക്ഷേത്രങ്ങളിൽ കളിയാട്ടമാണ്. തുടർന്നാണ് പയ്യന്നൂരിന്റെ മുഴുവൻ പെരുമാളായ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആരാധനാ ഉത്സവം. ഈ സമയത്തെ ഇടവേള കഴിഞ്ഞാൽ കാവുകളിലും കോട്ടങ്ങളിലും അറകളിലുമെല്ലാം തെയ്യങ്ങളുടെ ഉറഞ്ഞാട്ടം ആരംഭിക്കുകയായി.
പയ്യന്നൂർ തെക്കെ മമ്പലത്തെ തെക്കടവൻ തറവാട്ടിൽ തെയ്യംകെട്ടുന്നത് കണ്ടങ്കാളിയിലെ ഉണ്ണികൃഷ്‌ണൻ കുണ്ടോറാൻ്റെ നേതൃത്വത്തിലാണ്.
ഉണ്ണികൃഷ്ണനും ബന്ധുക്കളായ പി.വി. സാജനും എ. രമ്യേഷും യദുകൃഷ്ണനും തെയ്യത്തിന്റെ ആടയാഭരണങ്ങൾ ഒരുക്കുകയാണ്.
ഇനി തെയ്യങ്ങൾ അരുളപ്പാടുകളുമായി ചെണ്ടമേളത്തിന്റെ അകമ്പടിയിൽ നൃത്തവിലാസവും വായ്മൊഴികളുമായി ചിലമ്പണിഞ്ഞ് അരങ്ങിലെത്തുകയായി

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group