
പെരിയ: പോഷകാഹാരങ്ങളെക്കുറിച്ച് അമ്മമാർക്ക് അറിവ് പകർന്ന്
'പോഷൺ മാ - 2025 കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ അഡീഷണൽ ഐസിഡിഎസാണ് വൈവിധ്യമാർന്ന പരിപാടികളിലൂടെ പോഷകാഹാരത്തിന്റെ പ്രാധാന്യം അമ്മമാരിലെത്തിച്ചത്. പെരിയ കമ്യൂണിറ്റി ഹാളിലും സിഎച്ച്സി ഹാളിലുമായി പോഷകാഹാര പ്രദർശനം, ആരോഗ്യമുള്ള അമ്മയും കുഞ്ഞും മത്സരം, പോഷണ പൂക്കളം, പുരുഷൻമാർക്കായി സമീകൃതാഹാര പാചകമത്സരം, സിഗ്നേച്ചർ കാംപെയ്ൻ എന്നിവ നടന്നു. നാട്ടിൽ സുലഭമായി ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ ഇലകൾകൊണ്ട് വൈവിധ്യമാർന്ന കറികൾ ഒരുക്കി പ്രദർശിപ്പിച്ചു.
അങ്കണവാടി വഴി നൽകുന്ന അമൃതംപൊടി ഉപയോഗിച്ച് നിർമിക്കുന്ന വിവിധ പലഹാരങ്ങളുടെ പ്രദർശനവും നടന്നു. പുരുഷൻമാർക്കായി നടത്തിയ സമീകൃതാഹാര പാചകമത്സരത്തിൽ മുരളിധരൻ എന്ദോൽ, വി. ശശീന്ദ്രൻ കേളോത്ത്, കൃപേഷ് പെരിയ ബസാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അമ്മമാർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ രേഷ്‌മ റാം ബട്ടത്തൂർ, സുകന്യ നാലാം വാതുക്കൽ, ഉണ്ണിമായ കിഴക്കേക്കര എന്നിവർ വിജയികളായി.
അമ്മയും കുഞ്ഞും പ്രദർശന മത്സരത്തിൽ കൃപ വിജിത്ത് ആറാട്ടുകടവ്, ഉണ്ണിമായ കിഴക്കേക്കര, സുകന്യ നാലാംവാതുക്കൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പുല്ലൂർ - പെരിയ, പള്ളിക്കര, ഉദുമ പഞ്ചായത്തുകളിലെ അങ്കണവാടികളെ അമ്മമാരാണ് പരിപാടികളിൽ പങ്കെടുത്തത്. പുല്ലൂർ-പെരിയ പഞ്ചായത്ത് ധാന്യങ്ങളെ കൊണ്ട് ഒരുക്കിയ പോഷണ പൂക്കളം ശ്രദ്ധ നേടി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.രാമകൃഷ്‌ണൻ നായർ അധ്യക്ഷനായി. സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡി.ജി. രമേഷ്, പ്രൈമറി ഹെൽത്ത് നഴ്‌സ് സൂപ്പർവൈസർ ഉഷ, ഹെൽത്ത് ഇൻസ്പെക്‌ടർ എം.വി. അശോകൻ, ശിശുവികസനപദ്ധതി ഓഫിസർ കെ. ബീന ഐസിഡിഎസ് സൂപ്പർവൈസർമാരായ ടി.എം. ഗ്രീഷ്‌മ, ടി. രമ, ടി.വി. ലേഖ, ജെപിഎച്ച്എൻ റിജിമോൾ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group