പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിന് 12 നാൾ, ഡബിൾഡെക്കർ ബസ്സിൽ യാത്ര നടത്താം

പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിന് 12 നാൾ, ഡബിൾഡെക്കർ ബസ്സിൽ യാത്ര നടത്താം
പുത്തൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തിന് 12 നാൾ, ഡബിൾഡെക്കർ ബസ്സിൽ യാത്ര നടത്താം
Share  
2025 Oct 16, 09:16 AM
apj

പുത്തൂർ: പുത്തൂരിന് ആവേശവും ആനന്ദവും പകർന്ന് ഡബിൾഡെക്കർ ബസിൽ സുവോളജിക്കൽ പാർക്കിലേക്ക് ഹ്രസ്വയാത്ര. വ്യാഴാഴ്ച നടക്കുന്ന ട്രയൽറൺ സർവീസിന്റെ ഭാഗമായി തൃശ്ശൂരിൽനിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ ഇളംതുരുത്തി മുതൽ പുത്തൂർ പാർക്ക് വരെയായിരുന്നു യാത്ര.


ബുധനാഴ്‌ച ഉച്ചയ്ക്ക് രണ്ടിനാണ് കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടത്. കുറച്ചുനേരം ഇളംതുരുത്തി സെൻ്ററിൽ ബസ് നിർത്തി. ബസ് കാണാൻ ഇവിടെയും ആളുകളെത്തി.


പുത്തൂരിൽ റോഡുനിർമാണം നടക്കുന്നതിനാൽ ബസിൻ്റെ സുഗമയാത്രക്ക് വൈദ്യുതിലൈനുകളും മറ്റും നീക്കി വഴിയൊരുക്കാൻ കെ.എസ്ഇബി ജീവനക്കാരും സഹായത്തിനുണ്ടായിരുന്നു. പാർക്ക് ഡയറക്‌ടർ ബി.എൻ. നാഗരാജും സ്ഥലത്തുണ്ടായിരുന്നു.


വ്യാഴാഴ്ച‌ രാവിലെ ഒൻപതിന് തൃശ്ശൂരിലാണ് ഡബിൾഡെക്കർ ബസർവീസിന്റെ ട്രയൽറൺ ഫ്ലാഗ് ഓഫ് ചെയ്യുക. മന്ത്രിമാരായ കെ.ബി. ഗണേഷ്‌കുമാർ, കെ. രാജൻ എന്നിവർ പങ്കെടുക്കും.


മന്ത്രി കെ. രാജൻ്റെ ആവശ്യപ്രകാരം ഒന്നരക്കോടി രൂപ ചെലവഴിച്ചാണ്. സുവോളജിക്കൽ പാർക്കിനുവേണ്ടി മന്ത്രി കെ.ബി. ഗണേഷ്കുമാർ ഡബിൾഡെക്കർ ബസ് അനുവദിച്ചത്.


ഉദ്ഘാടനത്തിന് ഒരുക്കങ്ങൾ തുടങ്ങി


മൂന്നു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനൊടുവിൽ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാകുന്നു. 28-ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ച് പാർക്ക് ജനങ്ങൾക്ക് സമർപ്പിക്കുകയാണ്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു. 338 ഏക്കറിൽ 371 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് സജ്ജമാകുന്നത്. ഇതിൽ 331 കോടി രൂപ ലഭിച്ചത് കിഫ്‌ബിയിൽനിന്നാണ്.


18-ന് ഉദ്ഘാടനച്ചടങ്ങിൻ്റെ കൊടിയേറ്റം നടക്കും. പിന്നീട് തുടർച്ചയായ 10 ദിവസങ്ങളിൽ വൈകീട്ട് മുതൽ കലാസാംസ്ക‌ാരികപരിപാടികൾ ഉണ്ടാകും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI