നാൽപ്പാലത്തെ സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കും- മുഹമ്മദ് റിയാസ്

നാൽപ്പാലത്തെ സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കും- മുഹമ്മദ് റിയാസ്
നാൽപ്പാലത്തെ സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കും- മുഹമ്മദ് റിയാസ്
Share  
2025 Oct 16, 08:53 AM
apj

ആലപ്പുഴ: നാൽപ്പാലത്തെ സിനിമ ടൂറിസം പദ്ധതിയുടെ ഭാഗമാക്കി മാറ്റുമെന്ന് മന്ത്രി പി.എ). മുഹമ്മദ് റിയാസ്. ഒട്ടേറെ സിനിമകളുടെ ഷൂട്ടിങ് ചരിത്രംപേറുന്ന മുപ്പാലം പുനർനിർമിച്ച് നാൽപ്പാലമാക്കിയതിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ആവിഷ്‌കരിച്ച കിരീടം പാലത്തിന്റെ തുടർച്ചയായുള്ള പദ്ധതിയാണ് ആലപ്പുഴയിലെ നാൽപ്പാലത്തിനും പരിഗണിക്കുക. ഇവിടെ ചിത്രീകരിച്ച സിനിമകളുടെ ചരിത്രംകൂടി ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി ടൂറിസംവകുപ്പ് പരിഗണിക്കുക..


ആലപ്പുഴ ടൂറിസത്തിൻ്റെ അവിഭാജ്യ ഡെസ്റ്റിനേഷനായി മാറി. സഞ്ചാരികളുടെ എണ്ണം കുത്തനെ കൂടി. 2025-ലെ ആദ്യ ആറുമാസത്തെ കണക്കനുസരിച്ച് ആലപ്പുഴയിൽ മുൻവർഷത്തെ, ഇതേ കാലയളവിനെക്കാൾ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ 95.5 ശതമാനത്തിൻ്റെ വർധനയുണ്ടായി. ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 27.08 ശതമാനം വർധനയുണ്ടായി.


ഈ മുന്നേറ്റം ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്കാകെ ഉണർവേകുന്നതാണ്. ഈ സാഹചര്യത്തിലാണ് ആലപ്പുഴയുടെ ടൂറിസം വികസനത്തിന് പുതിയപദ്ധതി സംസ്ഥാനം കേന്ദ്രത്തിനു സമർപ്പിച്ചത്. 93.17 കോടി രൂപയുടെ അനുമതി നേടിയെടുക്കാനായി. പദ്ധതി സമയബദ്ധമായിത്തന്നെ പൂർത്തിയാക്കും. ദേശീയപാത 66 ആറുവരിയാക്കുന്ന പ്രവൃത്തികളുടെ ഭാഗമായി സംസ്ഥാനത്ത്


444 കിലോമീറ്റർ പാതയുടെ നിർമാണം പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.


ടൂറിസംവകുപ്പ് 22.50 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ആലപ്പുഴ പൈതൃകപദ്ധതി കനാൽക്കര സൗന്ദര്യവത്കരണത്തിന്റെ നിർമാണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

മുപ്പാലത്തിന്റെ വിപുലീകരണത്തിൽ മുൻ മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരൻ എന്നിവരുടെ പങ്ക് വലുതാണെന്ന് എച്ച്. സലാം എംഎൽഎ പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എംഎൽഎ, കളക്‌ടർ അലക്സ‌് വർഗീസ്. നഗരസഭാ ഉപാധ്യക്ഷൻ പിഎസ്എം ഹുസൈൻ, പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്, ഷിജി കരുണാകരൻ, സിമി ഷാഫിഖാൻ, ഷാരോൺ വീട്ടിൽ, ആർ. നാസർ, വി.സി. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI