കേരളം ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനു നേതൃത്വം നൽകും-ഡോ. ജിതേന്ദ്രസിങ്

കേരളം ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനു നേതൃത്വം നൽകും-ഡോ. ജിതേന്ദ്രസിങ്
കേരളം ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിനു നേതൃത്വം നൽകും-ഡോ. ജിതേന്ദ്രസിങ്
Share  
2025 Oct 16, 08:51 AM
apj

നേമം കേരളത്തെ രാജ്യത്തിൻ്റെ സാമ്പത്തിക കുതിപ്പിനു നേതൃത്വം നൽകുന്ന നാടാക്കി മാറ്റാൻ സിഎസ്‌ഐആർ-നിസ്സ് വലിയ പങ്കുവഹിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്രസിങ് പറഞ്ഞു. പാപ്പനംകോട്ടുള്ള സിഎസ്ഐആർ-നിസ്റ്റിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ കൈമാറിയ പത്ത് ഏക്കർ ഭൂമിയിൽ നൂതനാശയ, സാങ്കേതികവിദ്യ, സംരംഭകകേന്ദ്രം സ്ഥാപിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.


എല്ലാ കാര്യങ്ങൾക്കും സർക്കാരിനെ സമീപിക്കുന്ന രീതി മാറണം. സ്വകാര്യമേഖലയുടെ വർധിച്ച പങ്കാളിത്തത്തോടെ സ്വയം മുന്നേറുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കണം. 2014-നെ അപേക്ഷിച്ച് ആഗോള നൂതനാശയ സൂചികയിൽ ഇന്ത്യയുടെ റാങ്കിങ് മെച്ചപ്പെട്ട് നിലവിൽ രാജ്യം 38-ാം സ്ഥാനത്ത് എത്തി. സ്ഥാപിതമായ ലക്ഷ്യം നേടിയെടുക്കാൻ കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ നിസ്റ്റിനു കഴിഞ്ഞപ്പോയും ഡോ. ജിതേന്ദ്രസിങ് പറഞ്ഞു. ശാരീരിക ഊർജം ഉപയോഗിച്ച് വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പെഡൽ അസിസ്റ്റഡ് വ്യായാമ സംവിധാനം 'വിദ്യുത് സ്വാസ്ഥ്യ' കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു. കാമ്പസിൽ നിർമിച്ച സുവർണ ജൂബിലി നൂതനാശയകേന്ദ്രത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഡയറക്‌ടർ ഡോ. സി.


അനന്തരാമകൃഷ്‌ണൻ അധ്യക്ഷനായി. വൈസ് ചാൻസലർ പ്രൊഫ. ദീപാങ്കർ ബാനർജി, ഭാരത് ബയോടെക് ഇൻ്റർനാഷണൽ എക്‌സിക്യൂട്ടീവ് ചെയർമാനും സിഎസ്ഐആർ നിസ്റ്റിൻ്റെ ചെയർമാനുമായ ഡോ. കൃഷ്‌ണ എം. എല്ല. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ഡോ. പി. നിഷി, അഗ്രോ പ്രോസസിങ് ഡിവിഷൻ മേധാവി ഡോ. കെ.വി. രാധാകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI