ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞു -കേന്ദ്ര റിപ്പോർട്ട്

ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞു -കേന്ദ്ര റിപ്പോർട്ട്
ഇന്ത്യയിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞു -കേന്ദ്ര റിപ്പോർട്ട്
Share  
2025 Oct 15, 09:56 AM
jayan

ന്യൂഡൽഹി: രാജ്യത്തെ കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി ഡിഎൻഎ അടിസ്ഥാനമാക്കിയ കണക്കെടുപ്പ് റിപ്പോർട്ട്. 2017-ൽ 27,312 ആനകളാണുണ്ടായിരുന്നത് 22,416-ആയി കുറഞ്ഞു. ഡിഎൻഎ പരിശോധന അടിസ്ഥാനമാക്കി നടത്തിയ രാജ്യത്തെ ആദ്യത്തെ കണക്കെടുപ്പ് റിപ്പോർട്ടാണ് പുറത്തുവന്നത്. ആനകളുടെ എണ്ണത്തിൽ കർണാടകയാണ് ഒന്നാംസ്ഥാനത്ത്. നാലാം സ്ഥാനമുള്ള കേരളത്തിൽ 2,785 ആനകളുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.


ഓൾ ഇന്ത്യ സിങ്ക്രോണസ് എലിഫൻ്റ് എസ്റ്റിമേഷൻ-2025 റിപ്പോർട്ടാണ് ചൊവ്വാഴ്ച പുറത്തു വിട്ടത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പ്രോജക്റ്റ് എലിഫന്റ്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് പഠനം നടത്തിയത്.


ജനറ്റിക് വിശകലനം, ഡാറ്റാ പരിശോധന തുടങ്ങിയ സങ്കീർണ പ്രക്രിയയിലൂടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മനുഷ്യരിൽ നടത്തുന്ന ജനിറ്റിക് കോഡിന് സമാനമായ രീതിയിലായിരുന്നു പഠനങ്ങൾ. 6.7 ലക്ഷം കിലോമീറ്റർ വനമേഖലയിൽ പഠനവും പരിശോധനയും നടത്തി. പഠനത്തിന് ഗ്രൗണ്ട് സർവേകൾ, സാറ്റലൈറ്റ് അടിസ്ഥാനാക്കിയ മാപ്പിങ്, ജനിറ്റിക് വിശകലനം എന്നിങ്ങനെ മൂന്ന് മാർഗങ്ങൾ ഉപയോഗിച്ചതായി വിദഗ്‌ധർ പറഞ്ഞു.


ഇന്ത്യയിലെ ആനകളുടെ എണ്ണം 18,255നും 26,645നും ഇടയിലാണെന്നും ശരാശരി എണ്ണം 22,446 ആണെന്നും റിപ്പോർട്ട് പറയുന്നു. പശ്ചിമഘട്ടം മേഖലയിലാണ് ഏറ്റവും കൂടുതൽ കാട്ടാനകളുള്ളത്. ഈ മേഖലയിൽ 11,934 കാട്ടാനകളുണ്ട്.


സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ കർണാടക ഒന്നാംസ്ഥാനത്ത് (6013) തുടരുകയാണ്. രണ്ടാംസ്ഥാനം അസമിനാണ് (4159), 3136 ആനകളുള്ള തമിഴ്‌നാട് മൂന്നാം സ്ഥാനത്തും 2785 ആനകളുള്ള കേരളം നാലാംസ്ഥാനത്തും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI