
തിരുവനന്തപുരം: ജനിതകവൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. നവജാതശിശുക്കളിലെ സൂക്ഷ്‌മരോഗനിർണയപദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ലഭിച്ചതാണ് ഈ കണക്കുകൾ. ജനിതകവൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ 2021-ൽ 2635 ആയിരുന്നു. 2022-ൽ ഇത് 3232 ആയും 2023-ൽ 4779 ആയും കൂടി. ഇതിന്റെ കാരണം കണ്ടെത്താൻ പഠനം നടത്തണമെന്ന് കെ.കെ. ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ശുപാർശ ചെയ്തു.
വൈകല്യബാധിതർ തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ മൂന്നുവർഷത്തെ കണക്കിൽ കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗബാധിതർ കൂടുതലാണ്. രോഗബാധിതരുടെ എണ്ണംമാത്രമേ സമിതിക്കുമുൻപാകെ ലഭിച്ചിട്ടുള്ളൂ. ഓരോയിടത്തെയും പരിശോധനയുടെ എണ്ണംകൂടി ലഭിച്ചാലേ ഏതെങ്കിലും പ്രത്യേക ജില്ലയിൽ ജനിതകവൈകല്യം കൂടുതലാണോയെന്ന് അറിയാനാകൂവെന്ന് സമിതി അഭിപ്രായപ്പെട്ടു.
ആരോഗ്യവകുപ്പിൻ്റെ 'ശലഭം' പദ്ധതിയുടെ ഭാഗമായി 2024-ൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലും തിരുവനന്തപുരം ജില്ലയിലാണ് വൈകല്യബാധിതർ കൂടുതൽ
ജനിതകവൈകല്യബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്
ജില്ല 2021 2022 2023
തിരുവനന്തപുരം 379 733 1237
കൊല്ലം 330 423 775
മലപ്പുറം 268 334 593
കോഴിക്കോട് 158 201 404
പാലക്കാട് 233 225 276
ഇടുക്കി 105 176 233
കോട്ടയം 119 157 232
തൃശ്ശൂർ 198 193 212
പത്തനംതിട്ട 63 99 173
ആലപ്പുഴ 163 187 170
വയനാട് 310 158 146
എറണാകുളം 94 119 141
കണ്ണൂർ 63 125 106
കാസർകോഡ് 5 152 10281
ആകെ (106) 2635 3232 4779
തുക ചെലവഴിക്കുന്നതിൽ വീഴ്ച്‌ച
സൂക്ഷ്മരോഗനിർണയപദ്ധതിക്കായി ഓരോ വർഷവും ചെലവഴിക്കുന്ന തുക ഗണ്യമായി കുറഞ്ഞുവരുന്നതായും സമിതി നിരീക്ഷിച്ചു.
കാരണങ്ങൾ ഏറെ
ജനങ്ങളിൽ അവബോധം കൂടിയതിനാൽ നവജാതശിശുക്കളിലെ ജനിതകവൈകല്യം കണ്ടുപിടിക്കുന്നതാണ് എണ്ണം കൂടാനുള്ള മുഖ്യകാരണം. മാതാപിതാക്കളുടെ പ്രായക്കൂടുതൽ, വൈകിയുള്ള ഗർഭധാരണം, ജീവിതശൈലിരോഗങ്ങൾ തുടങ്ങിയവ ജനിതകവൈകല്യങ്ങൾക്ക് കാരണങ്ങളാവാം. ഭക്ഷണക്രമം, മൊബൈൽ ഉപയോഗം തുടങ്ങി ദൈനംദിനജീവിതത്തിലെ മാറ്റങ്ങളും സ്വാധീനിക്കാം-ഡോ. വി.എച്ച്. ശങ്കർ, ജനിതകവിഭാഗം മേധാവി, എസ്എടി ആശുപത്രി, മെഡിക്കൽ കോളേജ്, തിരുവനന്തപുരം

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group