
കോട്ടയ്ക്കൽ : നഗരസഭയിൽ ഈ മാസം നടക്കാനിരിക്കുന്ന വിപുലമായ അർബുദ ബോധവത്‌കരണത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ന്യൂഡൽഹിയിൽ ഹാരിസ് ബീരാൻ എംപിയും ഓങ്കോളജിസ്റ്റും ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടറുമായ രാജേഷ് കുമാർ ഗ്രോവറും ചേർന്ന് നിർവഹിച്ചു.
ബത്ര ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെൻ്ററുമായി ചേർന്ന് കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'കാൻക്ലേവ് 2025' കാൻസർ അവബോധ സമ്മേളനത്തിലായിരുന്നു ഉദ്ഘാടനം. കാൻകെയർ ഇന്ത്യ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ശീദ് അബ്‌ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു. രാജ്യത്തെ അർബുദചികിത്സ വിദഗ്‌ധരും മറ്റു ആരോഗ്യ, സാമൂഹികമേഖലയിലുള്ളവരും ഡൽഹിയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെയും മലപ്പുറം ജില്ലയിലെയും അർബുദ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ബോധവത്‌കരണത്തിനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി കാൻകെയർ ഇന്ത്യ ജില്ലയിലുടനീളം സമ്പൂർണ അർബുദ ബോധവത്‌കരണ കാംപെയ്ൻ നടത്തുന്നത്. ആദ്യഘട്ടമായി കോട്ടയ്ക്കൽ നഗരസഭയിൽ ഒരാഴ്‌ചയോളം നീണ്ടുനിൽക്കുന്ന കാംപെയ്നാണ് സംഘടിപ്പിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ അർബുദ സാക്ഷര നഗരസഭയാവും കോട്ടയല്ലെന്ന് സംഘാടകർ പറഞ്ഞു. അർബുദ രോഗികൾക്കും കുടുംബത്തിനും പിന്തുണയും പ്രതീക്ഷയും നൽകുന്ന ജീവകാരുണ്യ സംഘടനയാണ് കാൻകെയർ ഇന്ത്യ,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group