
മുളങ്കുന്നത്തുകാവ് : മെഡിക്കൽ പഠനത്തിൻ്റെ ലക്ഷ്യം ആരോഗ്യമുള്ള
സമൂഹത്തെ സൃഷ്ടിക്കലായിരിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ പറഞ്ഞു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ ഇരുപത്തിയൊന്നാമത് ബിരുദദാനം നിർവഹിക്കുകയായിരുന്നു ഗവർണർ. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ട്‌ടിക്കാൻ ആധുനിക ചികിത്സയെയും പാരമ്പര്യ ചികിത്സകളെയും സമന്വയിപ്പിക്കാം. രോഗമില്ലാത്ത ഒരു സമൂഹം സൃഷ്ടിക്കാൻ ഡോക്ടർമാർക്ക് കഴിയണം -അദ്ദേഹം പറഞ്ഞു.
14,963 പേർക്ക് ബിരുദവും 2093 പേർക്ക് ബിരുദാനന്തര ബിരുദവും ആറ് പേർക്ക് പിഎച്ച്ഡിയും നൽകി. പിജി ബിരുദം നേടിയ 2099 പേർക്കാണ് ബിരുദം നൽകിയത്. മറ്റുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ അയച്ചു നൽകും. വിവിധ ബിരുദ പരീക്ഷകളിൽ ഒന്നാംറാങ്ക് നേടിയ 12 വിദ്യാർഥികളെയും ഡോ. സി.കെ. ജയറാം പണിക്കർ അവാർഡ് നേടിയ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥി അരുൺ ജയ് വാരിയരേയും ചടങ്ങിൽ ആദരിച്ചു. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി. പ്രോ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, പരീക്ഷാ കൺട്രോളർ ഡോ. എസ്. അനിൽകുമാർ, ഫിനാൻസ് ഓഫീസർ എം.എസ്. സുധീർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group