
കൊല്ലം :തൃക്കോവിൽവട്ടം ഗ്രാമപ്പഞ്ചായത്തിലെ വികസനസദസ്സ് മുഖത്തല അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു. മുൻമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം നിർവഹിച്ചു. ദാരിദ്രനിർമാർജനത്തിൽ തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കിയ പദ്ധതികൾ പ്രധാനപങ്ക് വഹിച്ചതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ജി.എസ്. സിന്ധു അധ്യക്ഷത വഹിച്ചു.
വിവര-പൊതുജനസമ്പർക്ക വകുപ്പ് തയ്യാറാക്കിയ സർക്കാരിന്റെ വികസനനേട്ടങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. സെക്രട്ടറി ജോൺ ഡെസ്മണ്ട അസിസ്റ്റന്റ് സെക്രട്ടറി അജയ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഓപ്പൺ ഫോറത്തിൽ ആർ. പ്രസന്നൻ മോഡറേറ്ററായി.
ആരോഗ്യ, കാർഷിക, സാമൂഹിക മേഖലകളിൽ വിവിധ പദ്ധതികൾ നടപ്പാക്കി. കുടുംബാരോഗ്യകേന്ദ്രത്തിൽ മൂന്നു ഡോക്‌ടർമാരടക്കം 36 ജീവനക്കാരുടെ സേവനം ലഭ്യമാക്കി. ഡയാലിസിസ് രോഗികൾക്ക് ധനസഹായം, പ്രസവശേഷം അമ്മ-കുഞ്ഞ് സംരക്ഷണത്തിന് 'പ്രസ്തുതി' പദ്ധതി തുടങ്ങിയവ നടപ്പാക്കി. കാർഷികമേഖലയിൽ കുരുമുളക്, കേരഗ്രാമം, നെൽക്കൃഷി വികസനം ഉൾപ്പെടെ പദ്ധതികൾ നടപ്പാക്കി.
ലൈഫ് ഭവനപദ്ധതിയിൽ 504 വീടുകൾ പൂർത്തിയായി, തൃക്കോവിൽവട്ടം അതിദാരിദ്ര്യമുക്ത പഞ്ചായത്തായി എഡിഎം ജി. നിർമൽകുമാർ പ്രഖ്യാപിച്ചു. തൊഴിൽമേള, കാർഷികമേള, കുടുംബശ്രീ സംരംഭകരുടെ പ്രദർശനം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബി. യശോദ, വൈസ് പ്രസിഡന്റ് ഹുസ്സൈൻ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ എൻ.എസ്. പ്രസന്നകുമാർ, സെൽവി, തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡൻ്റ് ശിവകുമാർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group