കേരളത്തിലെ കശുവണ്ടി പ്രത്യേക ബ്രാൻഡാക്കി മാറ്റണം-മന്ത്രി പി. രാജീവ്

കേരളത്തിലെ കശുവണ്ടി പ്രത്യേക ബ്രാൻഡാക്കി മാറ്റണം-മന്ത്രി പി. രാജീവ്
കേരളത്തിലെ കശുവണ്ടി പ്രത്യേക ബ്രാൻഡാക്കി മാറ്റണം-മന്ത്രി പി. രാജീവ്
Share  
2025 Oct 15, 09:34 AM
apj

തൊഴിലാളി-തൊഴിലുടമ ബന്ധം ഊഷ്‌മളമായി നിലനിർത്തണം


കൊല്ലം: ലോകവിപണിയിൽ കേരളത്തിലെ കശുവണ്ടി പ്രത്യേക ബ്രാൻഡാക്കി മാറ്റണമെന്ന് മന്ത്രി പി. രാജീവ്. ശ്രീനാരായണഗുരു സാംസ്ക‌ാരിക സമുച്ചയത്തിൽ സംഘടിപ്പിച്ച കാഷ്യൂ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അന്താരാഷ്ട്ര കമ്പോളങ്ങളിൽ കേരളത്തിൻ്റെ ഉത്പന്നങ്ങൾക്കുള്ള സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. പരമ്പരാഗത തൊഴിൽമേഖലകളുടെ പുനരുജ്ജീവനത്തിന് സർക്കാർ മികച്ച ഇടപെടലുകളാണ് നടത്തുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യവ്യവസായങ്ങൾക്ക് സർക്കാർ ആനുകൂല്യം നൽകുന്നത്. കശുവണ്ടിമേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാമ്പത്തികസഹായം ഉൾപ്പെടെ അനുവദിച്ചു, സ്ത്രീകൾക്ക് മെച്ചപ്പെട്ട തൊഴിൽസാഹചര്യം ഒരുക്കുന്നതിന് അഞ്ചുകോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഷെല്ലിങ് ആധുനികീകരണത്തിനും യന്ത്രവത്കരണത്തിനും പ്രത്യേകം തുക വകയിരുത്തി -മന്ത്രി കൂട്ടിച്ചേർത്തു. ഉദ്ഘാടനത്തിന് മന്ത്രി രാജീവ് ആവശ്യപ്പെട്ടപ്രകാരം സദസ്സിൽനിന്ന് എത്തിയ മേക്കോൺ ഫാക്ടറിയിലെ തൊഴിലാളി ബിന്ദുവിനോടൊപ്പമാണ് മന്ത്രി ദീപം തെളിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. എം. മുകേഷ് എംഎൽഎ, വ്യവസായ-വാണിജ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കളക്‌ടർ എൻ. ദേവിദാസ്, കശുവണ്ടിവികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, കാപ്പെക്സ‌് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ, കേരള കാഷ്യൂ ബോർഡ് സിഎംഡി എ. അലക്‌സാണ്ടർ, കശുമാവ് കൃഷി വികസന ഏജൻസി ചെയർമാൻ ശിരീഷ് കേശവൻ തുടങ്ങിയവർ പ്രസംഗിച്ചു.


വിഴിഞ്ഞത്തിൻ്റെ സാധ്യത പ്രയോജനപ്പെടുത്തണം-കെ.എൻ. ബാലഗോപാൽ


വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനസാധ്യത കശുവണ്ടിമേഖലയുടെ കയറ്റുമതി, ഇറക്കുമതി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കശുവണ്ടി വ്യവസായമേഖല നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ കാര്യക്ഷമമായി നടത്തുകയാണ്. നാലരവർഷത്തിൽ 257 കോടിയുടെ വായ്‌പാസഹായം നൽകി. 100 കോടി രൂപ കേരള ബാങ്കിൽനിന്ന് പ്രത്യേക ഗാരൻ്റിയും ഉറപ്പാക്കി. 50 കോടി രൂപയുടെ ഒറ്റത്തവണ വായ്‌പയ്ക്കും ഗാരൻ്റി നൽകി. കാഷ്യൂ പുനരുജ്ജീവനപദ്ധതി ഇനത്തിൽ 30 കോടി രൂപ ബജറ്റിൽ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.


കശുവണ്ടിമേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് കോൺക്ലേവ്


കൊല്ലം: കശുവണ്ടിമേഖലയിൽ കാലോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകണമെന്ന് വ്യക്തമാക്കി 'പുതിയകാലം പുതിയസമീപനം' ചർച്ചചെയ്ത് കാഷ്യൂ കോൺക്ലേവ്. ഉത്പാദനക്ഷമത വർധിപ്പിക്കാനും ഗുണനിലവാരമുള്ള കശുവണ്ടി ഉത്പന്നങ്ങൾ ലഭ്യമാക്കാനും ആധുനിക സങ്കേതങ്ങളുടെ സാധ്യതകൾ പരിശോധിക്കണമെന്ന് ചർച്ചയിൽ അധ്യക്ഷനായ വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.


തൊഴിൽദിനങ്ങൾ നഷ്‌ടമാകാതെ മേഖല സംരക്ഷിക്കപ്പെടണം.


വ്യവസായസംബന്ധമായ കാഴ്‌ചപ്പാടിൽ മാറ്റമുണ്ടാകണം. കശുമാവുകൃഷി വിപുലീകരിക്കുന്നതിന് കർഷകർക്ക് ആകർഷകമായ ആനുകൂല്യങ്ങൾ നൽകണം. യന്ത്രവത്കരണം വേഗത്തിൽ നടപ്പാക്കണം. തോട്ടണ്ടി ഇറക്കുമതിക്ക് കേന്ദ്രം ഏർപ്പെടുത്തിയ നികുതി ഒഴിവാക്കേണ്ടതും ബാങ്കുകളുടെ സമീപനത്തിൽ മാറ്റമുണ്ടാകേണ്ടതും പ്രധാനമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് മൂല്യവർധിത ഉത്‌പന്നങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും ചർച്ച വിലയിരുത്തി.


പാനൽ അംഗങ്ങളായി കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപ്പെക്‌സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, ഷോപ്സ‌് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെൻ്റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ കെ. രാജഗോപാൽ, കെ.എസ്‌സിഡിസി ഡയറക്‌ടർ ജി. ബാബു, കാപ്പെക്സ‌് ഡയറക്‌ടർ മുരളിധരൻ, ഐആർസി അംഗം ബി. തുളസീധരക്കുറുപ്പ്, വ്യവസായപ്രതിനിധി ഐ. നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.


കോൺക്ലേവിലെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് കശുവണ്ടിമേഖലയുടെ മികച്ച പ്രവർത്തനങ്ങൾക്ക് പദ്ധതികൾ ആവിഷ്കരിക്കും.


കേരള കാഷ്യൂ ബോർഡ് സിഎംഡി എ. അലക്‌സാണ്ടർ അധ്യക്ഷനായി. കശുവണ്ടി വ്യവസായ വിദഗ്‌ധസമിതി അംഗം എസ്. വെങ്കിട്ടരാമൻ, പ്ലാനിങ് ബോർഡ് മുൻ ചീഫ് എൻ.ആർ. ജോയ്, വെസ്റ്റേൺ ഇന്ത്യ കാഷ്യൂ കമ്പനി പ്രതിനിധി ഹരികൃഷ്‌ണൻ, വ്യവസായി ബാബു ഉമ്മൻ, കെഎസ്‌സിഡിസി ഡയറക്ടർ ഡോ. ബി.എസ്. സുരൻ, കാപ്പെക്‌സ് ഡയറക്‌ടർ സി. മുകേഷ് തുടങ്ങിയവർ സംസാരിച്ചു.


അടുക്കള നവീകരണ പദ്ധതിയുടെ ആനുകുല്യം കൂടുതൽപേരിലേക്ക്


കൊല്ലം: അടുക്കള നവീകരിക്കുന്നതിന് ധനസഹായം നൽകുന്ന 'ഈസി കിച്ചൺ' പദ്ധതിയുടെ ആനുകൂല്യം കൂടുതൽപേരിലേക്ക് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും പദ്ധതിയിലേക്ക് വിഹിതം നൽകുന്നതിന് സർക്കാർ നിർദേശം നൽകിയതോടെയാണിത്.


കഴിഞ്ഞവർഷമാണ് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പദ്ധതി തുടങ്ങാൻ അനുമതി നൽകിയത്. അടുക്കള നവീകരിക്കുന്നതിന് 75,000 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് നൽകുന്നത്. എന്നാൽ പല പഞ്ചായത്തുകൾക്കും മതിയായ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനായി ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാപഞ്ചായത്തുകളും വിഹിതം ഗ്രാമപ്പഞ്ചായത്തുകൾക്ക് കൈമാറണമെന്നാണ് നിർദേശം.


അടുക്കള കോൺക്രീറ്റ് ചെയ്‌ത്‌ ടൈൽ പാകുക. ഗ്രാനൈറ്റ് കിച്ചൺ സ്ലാബ്, അലമാര, പൈപ്പ്, സോക് പിറ്റ്, പെയിന്റിങ് എന്നിവയ്ക്കെല്ലാം തുക വിനിയോഗിക്കാം. പൊതുവിഭാഗത്തിൽ രണ്ടുലക്ഷം രൂപയിൽ താഴെയും പട്ടികജാതിക്കാരിൽ മൂന്നുലക്ഷം രൂപയിൽ താഴെയും വാർഷിക വരുമാനമുള്ളവർക്കാണ് ആനുകൂല്യം, പട്ടികവർഗക്കാർക്ക് വരുമാനപരിധിയില്ല.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI