
പാലക്കാട്: യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂകൂളിന് സമീപത്തെ പാതയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ബിനുവിന്റെ മൃതശരീരം കണ്ടെത്തിയതിന് സമീപത്ത് മറ്റൊരു യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസിയായ നിതിൻ്റെ മൃതശരീരമാണ് കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group