
ന്യൂഡൽഹി: അഡ്വ. ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായും ബിനു പുള്ളിയിലിനെ വർക്കിങ് പ്രസിഡൻന്റായും ദേശീയാധ്യക്ഷൻ ഉദയഭാനു ചിബ് നിയമിച്ചു. അബിൻ വർക്കി. കെ.എം. അഭിജിത്ത്, മഹിപാൽ ഗദ്ദവി, സദഫ് ഖാൻ, ലില്ലി ശ്രീവാസ്, കരൺ ചൗരസ്യ എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അംഗീകരിച്ചു.
വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനുശേഷമാണ് ജനീഷിനെ ദേശീയനേതൃത്വം നിയമിച്ചത്. തൃശ്ശൂർ മാള കുഴൂർ സ്വദേശിയായ ജനീഷ് 2023 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ് ബിന്ദു. അബിൻ എറണാകുളം രാമമംഗലം ഊരമന സ്വദേശിയും അഭിജിത്ത് കോഴിക്കോട് സ്വദേശിയുമാണ്.
ജനീഷിന്റെ പേരിനൊപ്പം ബിനു അബിൻവർക്കി, അഭിജിത്ത് എന്നിവരുടെ പേരുകൾ സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നിരുന്നു. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സമവായമാണിപ്പോൾ ദേശീയ നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group