
കൊച്ചി: നവീകരിച്ച എറണാകുളം ടൗൺഹാൾ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തുതു. കൊച്ചി നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ഏത് സഹായവും അനുവദിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി. എറണാകുളം ടൗൺഹാൾ സമ്പൂർണമായി പുതുക്കി പണിതു. ഹാളിൻ്റെ അകത്തളങ്ങൾ മുഴുവനും ഭംഗിയാക്കി. ലൈറ്റിങ്ങും ഫ്ളോറിങ്ങും ഉൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കി. കസേരകൾ ഭംഗിയാക്കി. സ്റ്റേജ് നവീകരിച്ച് എൽഇഡി വാൾ ഉൾപ്പെടെ സജ്ജമാക്കി. സൗണ്ട് സിസ്റ്റം പുതിയതാക്കി, റാംപുകൾ സജജീകരിച്ചു. പുറത്ത് വാട്ടർ ഫൗണ്ടൻ ഉൾപ്പെടെ മനോഹരമാക്കി. 3.5 കോടി മുതൽമുടക്കി ആധുനിക രീതിയിൽ ഇരിപ്പിടങ്ങളും വെളിച്ചവിതാനവുമൊരുക്കിയ ഹാൾ പൂർണമായി ശീതീകരിച്ചിട്ടുണ്ട്. ടൗൺഹാളിന് ന്യായനിരക്കിലുള്ള വാടകമാത്രം ഇൗടാക്കാനാണ് കൗൺസിൽ തീരുമാനം.
ടി.ജെ. വിനോദ് എംഎൽഎ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ സി.എ. ഷക്കീർ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സി.ഡി. വത്സലകുമാരി, ഡിവിഷൻ കൗൺസിലർ സുധ ദിലീപ്കുമാർ, നഗരസഭാ സെക്രട്ടറി പി.എസ്. ഷിബു, ടി.എ. അമ്പിളി, ഡേവിഡ് ജോൺ ഡി. മോറിസ് തുടങ്ങിയവർ പ്രസംഗിച്ചു.
നവീകരിച്ച ടൗൺഹാളിൽ ഉദ്ഘാടന പരമ്പര
ജനുവരി 21-ന് നവീകരിച്ച ടൗൺഹാൾ ഉദ്ഘാടനം ഒരുതവണ നിർവഹിച്ചതാണെങ്കിലും എയർകണ്ടീഷൻ ചെയ്‌തത് വീണ്ടും ഉദ്ഘാടനം നടത്തി മേയർ ഉദ്ഘാടന മാമാങ്കം നടത്തുകയാണെന്ന് പ്രതിപക്ഷം. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ടെൻഡറില്ലാതെ നിർവഹണ ഏജൻസികൾക്ക് നൽകിയാണ് ആദ്യം ഉദ്ഘാടനം ചെയ്തത്. നിലവിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വീണ്ടും കോടികൾ മുടക്കിയുള്ള പ്രവൃത്തികളാണ് ഏകപക്ഷീയമായി ടെൻഡർ ചെയ്യാതെ ഏജൻസികളെ ഏൽപ്പിച്ചതെന്ന് പ്രതിപക്ഷ കക്ഷിനേതാവ് അഡ്വക്കേറ്റ് ആൻ്റണി കുരീത്തറ ആരോപിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group