വനിതാ വ്യവസായ പാർക്ക് സ്ഥാപിക്കും- മന്ത്രി പി. രാജീവ്

വനിതാ വ്യവസായ പാർക്ക് സ്ഥാപിക്കും- മന്ത്രി പി. രാജീവ്
വനിതാ വ്യവസായ പാർക്ക് സ്ഥാപിക്കും- മന്ത്രി പി. രാജീവ്
Share  
2025 Oct 14, 09:54 AM
apj

തൃശ്ശൂർ വനിതാ സംരംഭകർക്ക് മാത്രമായി വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാന വനിതാ സംരംഭക സംഗമം ലുലു കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ നീക്കത്തിലൂടെ സ്ത്രീസംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. സംഗമത്തിലെ നിറഞ്ഞ പങ്കാളിത്തം കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൂചകമാണ്.


സംരംഭക വർഷത്തിൻ്റെ ഭാഗമായി രജിസ്റ്റർ ചെയ്‌ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ് എന്നത് വലിയ മാറ്റമാണ്. സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ സുപ്രധാന ചട്ട ഭേദഗതികൾ വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50 ശതമാനം വരെ സംരംഭത്തിനായി വിനിയോഗിക്കാനുള്ള ലൈസൻസ് ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ പൂർണമായും സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണി വികസനവും സർക്കാർ ഉറപ്പാക്കും. ഓൺലൈൻ വിപണി സജീവമാക്കാൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കും. കെ-സ്റ്റോറുകൾ വഴി സംരംഭകരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള കരാറിൽ പൊതുവിതരണവകുപ്പുമായി ഒപ്പുവെച്ചിട്ടുണ്ട്. 1000 സംരംഭങ്ങളെ ശരാശരി നൂറുകോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന 'മിഷൻ 1000 പദ്ധതിയുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുകയാണ്. ഇതിനോടകം 444 സംരംഭങ്ങളെ പദ്ധതിക്കായി തിരഞ്ഞെടുത്തു. പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിനായി മിഷൻ 10000 പദ്ധതിയും മുന്നോട്ടു വയ്ക്കുന്നു.


വിവിധ ജില്ലകളിൽനിന്നായി 1200-ഓളം വനിതാ സംരംഭകർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് അധ്യക്ഷനായി. വിവിധ പാനൽ ചർച്ചകൾ നടന്നു. മന്ത്രി ആർ. ബിന്ദു, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജ്യൂല തോമസ്, വ്യവസായ വകുപ്പ് ഡയറക്‌ടർ പി. വിഷ്ണുരാജ്, കെഎസ്ഐഡിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ആർ. ഹരികൃഷ്‌ണൻ, ബിപിടി എക്സ‌ിക്യുട്ടീവ് ചെയർമാൻ കെ. അജിത്‌കുമാർ, ഫിക്കി (പ്രതിനിധി ജ്യോതി ദീപക് അശ്വിനി തുടങ്ങിയവർ പങ്കെടുത്തു

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI