ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചിട്ടില്ല -മന്ത്രി വി.എൻ. വാസവൻ

ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചിട്ടില്ല -മന്ത്രി വി.എൻ. വാസവൻ
ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചിട്ടില്ല -മന്ത്രി വി.എൻ. വാസവൻ
Share  
2025 Oct 14, 09:52 AM
apj

കോട്ടയം : ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചിട്ടില്ലെന്ന്

മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശബരിമല സ്വർണപ്പാളി വിവാദത്തിൽ തിരുനക്കരയിൽ നടന്ന എൽഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരായാലും നിയമത്തിൻ്റെ ദൃഷ്‌ടിയിൽ വരണം, അവരെ കയാമം വച്ച് തുറുങ്കിലടയ്ക്കണം. കഴിഞ്ഞ ഒൻപതരവർഷമായി ഏതെങ്കിലുമൊരു കുറ്റവാളിയെ സംരക്ഷിച്ചതിൻ്റെ അനുഭവം കേരളത്തിലെ ജനങ്ങൾക്ക് പറയാനുണ്ടോ. ഈ കുറ്റവാളികളെ അപലപിക്കാൻ പ്രതിപക്ഷത്തുനിന്നും ബിജെപിയിൽനിന്നും ആരും തയ്യാറായിട്ടില്ല.


2019-ൽ നടന്ന സംഭവത്തിൽ, 2024-ൽമാത്രം മന്ത്രിയായ താൻ എന്തിന് രാജിവെക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഒന്നാംപ്രതിയിൽ കേന്ദ്രീകരിച്ചുകൊണ്ട് അന്വേഷണം നടത്തി കൂട്ടുപങ്കാളികൾ ആരൊക്കെയെന്നും കണ്ടെത്തണം. മന്ത്രവും തന്ത്രവുമല്ല, മറിച്ച് മതനിരപേക്ഷതയാണ് സർക്കാരിന്റെ നയം. ഏതുതരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചാലും അതിനൊപ്പം സർക്കാരുണ്ട്. കൊടിമരങ്ങൾ തകർത്തതുകൊണ്ടോ പ്രവർത്തകരെ ആക്രമിച്ചതുകൊണ്ടോ രക്ഷപ്പെടാമെന്ന് ആരും വിചാരിക്കണ്ടെന്നും മന്ത്രി പറഞ്ഞു.


കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻറ് ലോപ്പസ് മാത്യു അധ്യക്ഷനായി. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. സന്തോഷ്‌കുമാർ, സിപിഎം സംസ്ഥാനകമ്മിറ്റിയംഗം അഡ്വ. കെ. അനിൽകുമാർ, സിപിഐ സംസ്ഥാനകമ്മിറ്റിയംഗം സി.കെ. ശശിധരൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ, നേതാക്കളായ എം.ടി. കുര്യൻ, അഡ്വ. വി.ബി. ബിനു, ബെന്നി മൈലാടൂർ, സണ്ണി തോമസ്, രാജീവ് നെല്ലിക്കുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI