വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം;271 കോടിയുടെ പദ്ധതി,നിർമാണം അടുത്തമാസം തുടങ്ങും

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം;271 കോടിയുടെ പദ്ധതി,നിർമാണം അടുത്തമാസം തുടങ്ങും
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം;271 കോടിയുടെ പദ്ധതി,നിർമാണം അടുത്തമാസം തുടങ്ങും
Share  
2025 Oct 14, 09:52 AM
apj

വിഴിഞ്ഞം: വിഴിഞ്ഞത്തെ പുതിയ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണം

നവംബറിൽ തുടങ്ങാൻ തയ്യാറെടുപ്പുകൾ. ആകെ 271 കോടി രൂപയുടെ പദ്ധതി രണ്ടുഘട്ടങ്ങളായാണ് നിർമിക്കുന്നത്. 250 മീറ്റർ നീളത്തിൽ 45 ഡിഗ്രി ചരിവുള്ള പുലിമുട്ട് ഹാർബർ എൻജിനിയറിങ് വകുപ്പിൻ്റെ മേൽനോട്ടത്തിൽ നിർമിക്കും. ഇതിനായി ടെൻഡർ വിളിച്ചിട്ടുണ്ട്. ഈ മാസം കരാർ നൽകിയേക്കും. 125 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.


പുലിമുട്ടും ഫിഷറീസ് ബർത്തും


രണ്ടാമത്തെ ഭാഗമായ 235 മീറ്റർ മറ്റൊരു പുലിമുട്ടും ഫിഷറീസ് ബർത്തും മറ്റ് ഹാർബർ അനുബന്ധ നിർമാണങ്ങളും അദാനി തുറമുഖ കമ്പനി അധികൃതരാണ് നിർമിക്കുന്നത്. 146 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ട നിർമാണ പ്രവൃത്തികൾക്കൊപ്പം മത്സ്യബന്ധന തുറമുഖത്തിൻ്റെയും നിർമാണം നടത്താനാണ് തീരുമാനം.


അന്താരാഷ്ട്ര തുറമുഖത്തിനായി പുലിമുട്ട് നിർമിച്ചതിനെത്തുടർന്ന് മത്സ്യബന്ധന ഹാർബറിലേക്കെത്തുന്ന തിരകൾ ദിശമാറി സഞ്ചരിച്ച് വലിയ തിരയിളക്കം സംഭവിക്കുന്നു. ഇത് അഴിമുഖത്ത് അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. മീൻപിടിത്ത തൊഴിലാളികളാണ് അഴിമുഖത്തെ തിരയിളക്കത്തിൽ പെടുന്നത്.


യാനങ്ങൾ മറിഞ്ഞ് മരണവുമുണ്ടായിട്ടുണ്ട്. ഇത് വിഴിഞ്ഞം ഇടവകയും മുസ്‌ലിം മേഖലയിലെ അധികൃതരും കളക്‌ടർ, വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്(വിസിൽ) അധികൃതരെയും അറിയിച്ചിരുന്നു. തുടർന്നാണ് പുണെയിലെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ അധികൃതരോട് പഠനം നടത്താൻ വിസിൽ ആവശ്യപ്പെട്ടത്.


കഴിഞ്ഞ ദിവസം പദ്ധതി സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാൻ മന്ത്രിമാരായ സജി ചെറിയാൻ, വി.എൻ. വാസവൻ എന്നിവർ വിളിച്ചുചേർത്ത യോഗത്തിൽ ലത്തീൻ സഭയുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുത്തു.


തുറമുഖം നിർമാണം വിശദമായ പഠനത്തിനുശേഷം


പുണെയിലെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷൻ നടത്തിയ വിശദമായ പഠനത്തിനു ശേഷമാണ് തുറമുഖം നിർമാണം ആരംഭിക്കുന്നത്. പുലിമുട്ടിന് ഉപയോഗിക്കണ്ട കല്ലുകൾ, അവയുടെ വലുപ്പം, ഭാരം, പുലിമുട്ട് കടന്നുപോകുന്ന കടലിന്റെ അടിത്തട്ടടക്കമുള്ള ഭാഗങ്ങളുടെ പഠനം, തിരയുടെ ശക്തി, അടിയൊഴുക്ക്, പുലിമുട്ടിൻ്റെ ഇരുവശങ്ങളിലും സ്ഥാപിക്കേണ്ട ടെട്രാപോഡുകൾ എന്നിവയടക്കമുള്ളവയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് ഹാർബർ എൻജിനിയറിങ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ മാതൃഭൂമിയോടു പറഞ്ഞു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI