ശബരിമലയിലെ കട്ടിളപ്പാളി കാണാതായി; ദേവസ്വം ബോർഡും പ്രതി

ശബരിമലയിലെ കട്ടിളപ്പാളി കാണാതായി; ദേവസ്വം ബോർഡും പ്രതി
ശബരിമലയിലെ കട്ടിളപ്പാളി കാണാതായി; ദേവസ്വം ബോർഡും പ്രതി
Share  
2025 Oct 13, 09:12 AM
apj

തിരുവനന്തപുരം: ശബരിമലയിലെ സ്വർണം നഷ്‌ടമായതിൽ 2019-ലെ തിരുവിതാംകൂർ ദേവസ്വംബോർഡ് ഭരണസമിതിയെയും പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. സ്വർണ കട്ടിളപ്പാളി കാണാതായതിലാണ് ദേവസ്വംബോർഡിനെ പ്രതിയാക്കിയത്. സിപിഎം നേതാവ് എ. പത്മകുമാറായിരുന്നു അന്ന് ബോർഡ് പ്രസിഡൻ്റ്. കെ.പി. ശങ്കരദാസ്, പാറവിള എൻ വിജയകുമാർ എന്നിവർ അംഗങ്ങളും. എട്ടാം പ്രതിസ്ഥാനത്താണ് ഭരണസമിതിയുള്ളത്. സ്വർണ കട്ടിപ്പൊളി ചെമ്പെന്ന് വിശേഷിപ്പിച്ച് വീണ്ടും സ്വർണംപൂശാൻ ദേവസ്വം ബോർഡ് അനുമതി നൽകിയെന്നാണ് കണ്ടെത്തൽ.


സ്വർണംകടത്തിയതിൽ ഉദ്യോഗസ്ഥരുടെ വീഴ്‌ചയെന്നാണ് സർക്കാരും ദേവസ്വംബോർഡും ന്യായീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ, സിപിഎം നേതൃത്വം നൽകിയ ഭരണസമിതി തന്നെ പ്രതിസ്ഥാനത്തുവന്നത് സർക്കാരിനെ വെട്ടിലാക്കി. ഈ കേസിലും ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയാണ്.


ദ്വാരപാലക ശില്പങ്ങളിൽ സ്വർണത്തകിട് കടത്തിയ കേസിൽ ഉണ്ണികൃഷ്ണ‌ൻ പോറ്റിയാണ് ഒന്നാംപ്രതി. കട്ടിളപ്പാളിക്കേസിൽ ഇയാളുടെ കൂട്ടാളി കലേഷാണ് രണ്ടാംപ്രതി. ആദ്യ കേസിൽ പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥർ ഈ കേസിലും പ്രതികളാണ്. ഈ കേസിൽ അന്നത്തെ ദേവസ്വം കമ്മിഷണറെയും മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.


അന്നത്തെ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവാണ് നാലാം പ്രതി. എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ്‌കുമാറാണ് അഞ്ചാം പ്രതി. ആറാംപ്രതി അഡ്‌മിന്‌സ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. ഏഴാം പ്രതി അസി.എൻജിനിയർ കെ. സുനിൽകുമാർ. എഫ്ഐആറിൽ ഉദ്യോഗസ്ഥരുടെ പേരുപറയാതെ പദവിമാത്രമാണ് പറഞ്ഞിട്ടുള്ളത്.


പ്രതികൾ സ്വാർഥലാഭത്തിനുവേണ്ടി അമൂല്യ ഉരുപ്പടികൾ കടത്തിയെന്നാണ് കേസ്. സ്വർണം പൂശിയ ചെമ്പ് പാളികൾ എന്നത് ഒഴിവാക്കി രേഖകളിൽ വെറും ചെമ്പുപാളികൾ എന്നുമാത്രം എഴുതി കൈമാറിയതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. 2019 മാർച്ച് 19-ന് ദേവസ്വം കമ്മിഷണറുടെ ശുപാർശയിൽ സ്വർണം പൂശിയ കാര്യം അദ്ദേഹംതന്നെ മറച്ചുവച്ചുകൊണ്ട് ഇവ കൈമാറിയെന്നാണ് കണ്ടെത്തൽ.


42.100 കിലോഗ്രാം വരുന്ന ചെമ്പുപാളികൾ 2019-ന് മേയ് 18-ന്, നാല് മുതൽ എഴുവരെയുള്ള പ്രതികൾ ഇളക്കിയെടുത്ത് ദേവസ്വം ഭരണസമിതിയുടെ അനുമതിയോടെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറി. ഇവ ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിച്ച് 409 ഗ്രാം സ്വർണ്ണം രണ്ടാം പ്രതി കല്ലേഷിൽനിന്നും ഉണ്ണികൃഷ്‌ണൻപോറ്റി കൈക്കലാക്കിയെന്നാണ് എഫഐആറിൽ പറയുന്നു. ഇത് സംഘടിത ഗൂഢാലോചനയായിരുന്നു. ദേവസ്വം ബോർഡിനെ വഞ്ചിച്ചെന്നാണ് കുറ്റം. അന്വേഷണ സംഘം ഉടനെ ഇവരെ ചോദ്യംചെയ്യും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI