ഗൗരവമുള്ള സാഹിത്യനിരൂപണങ്ങൾ ഉണ്ടാകുന്നില്ല -ആർ. രാജശ്രീ

ഗൗരവമുള്ള സാഹിത്യനിരൂപണങ്ങൾ ഉണ്ടാകുന്നില്ല -ആർ. രാജശ്രീ
ഗൗരവമുള്ള സാഹിത്യനിരൂപണങ്ങൾ ഉണ്ടാകുന്നില്ല -ആർ. രാജശ്രീ
Share  
2025 Oct 13, 08:57 AM
apj

തൃശ്ശൂർ ഗൗരവമേറിയ സാഹിത്യനിരൂപണങ്ങളോ വിമർശനങ്ങളോ ഇക്കാലത്ത് മലയാളത്തിൽ ഉണ്ടാകുന്നില്ലെന്ന് എഴുത്തുകാരി ആർ. രാജശ്രീ. സാമൂഹികമാധ്യമങ്ങളിലെ പുകഴ്ത്തലിനും ഇകഴ്ത്തലിനുമപ്പുറം, 32-ഉം 33-ഉം പതിപ്പുകളിലെത്തിയ തൻ്റെ രണ്ട് നോവലുകൾക്കും വിമർശനാത്മകപാനം ഏറെയുണ്ടായിട്ടില്ല. അങ്ങനെയൊരു പഠനം ആ നോവലുകളോട് കാണിക്കുന്ന നീതിയാകുമെന്നും എഴുത്തുകാരി പറഞ്ഞു. മാതൃഭൂമി ബുക്‌സിൻ്റെ നവീകരിച്ച പുസ്തകശാലയുടെ ഒമ്പതാം വാർഷികാഘോഷവും പുസ്‌തകോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.


എഴുത്തിന്റെ ഓരോ ഘട്ടത്തിലുമിടപെട്ട് വായനക്കാരുണ്ടാക്കിയ നോവലെന്ന് ആദ്യ നോവലായ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത'യെ വിശേഷിപ്പിക്കാം. വ്യാസൻ്റെ മഹാഭാരതത്തിന്റെ പൂർവഭാരമില്ലാതെ 'ആത്രേയകം' വായിക്കുന്ന പുതുതലമുറയ്ക്കു കൂടുതൽ നന്നായി അതാസ്വദിക്കാൻ പറ്റുന്നുണ്ടെന്നും വായനക്കാരുടെ പ്രതിമാസക്കൂട്ടായ്‌മയായ പുസ്‌തകപ്പൂരത്തിലെ അംഗങ്ങളുമായി സംവദിക്കവേ അവർ പറഞ്ഞു. മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്‌ണകുമാർ പ്രസംഗിച്ചു.


20 വരെ നടക്കുന്ന പുസ്‌തകോത്സവത്തിൽ പുസ്‌തകപ്രകാശനങ്ങൾ, ചർച്ചകൾ, വായനക്കാരുടെ സംഗമം തുടങ്ങിയ പരിപാടികൾ നടക്കും. മാതൃഭൂമി ബുക്സിനു പുറമേ, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രമുഖ പ്രസാധകരുടെ പുസ്‌തകങ്ങൾ ഒരു കുടക്കീഴിൽ ഓഫറുകളോടെ ലഭ്യമാകും. വിശദവിവരങ്ങൾക്ക്: 85906 02304


പുസ്‌തകോത്സവത്തിൽ ഇന്ന്


തിങ്കളാഴ്ച‌ വൈകീട്ട് അഞ്ചിന് സച്ചിദാനന്ദൻ്റെ കഥാസമാഹാരമായ ബെസ്റ്റ് പ്രിന്റേഴ്സ‌്, കവിതാസമാഹാരമായ നിധിചാല സുഖമാ എന്നിവയുടെ പ്രകാശനം സാറാ ജോസഫ്, ഇ. സന്തോഷ്‌കുമാർ, പി.പി. രാമചന്ദ്രൻ, പി.എൻ. ഗോപീകൃഷ്ണ‌ൻ എന്നിവർ നിർവഹിക്കും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI