ഗോപിയുടെ മൾട്ടിറൂട്ടിന് അവാർഡ് തിളക്കം

ഗോപിയുടെ മൾട്ടിറൂട്ടിന് അവാർഡ് തിളക്കം
ഗോപിയുടെ മൾട്ടിറൂട്ടിന് അവാർഡ് തിളക്കം
Share  
2025 Oct 13, 08:54 AM
apj

അടിമാലി: മൾട്ടി റൂട്ട് ജാതി കൃഷിയിലൂടെ ശ്രദ്ധേയനായ ജാതി കർഷകനും അടിമാലി സ്വദേശിയുമായ ചെറുകുന്നേൽ സി.എം. ഗോപിക്ക് സംസ്ഥാന അവാർഡ്.

സംസ്ഥാനത്തെ മികച്ച തോട്ടവിള കർഷകനുള്ള കേരള ബാങ്കിൻ്റെ സഹകാരി കർഷക അവാർഡിനാണ് ഗോപി അർഹനായത്. ജാതി കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.


വർഷങ്ങൾക്ക് മുമ്പ് ജാതി കൃഷിയിൽ നടത്തിയ നൂതന കണ്ടുപിടുത്തം കാർഷിക മേഖലയ്ക്ക് തന്നെ പുതിയ ഉണർവ്വ് നൽകുന്നതായിരുന്നു. കൂടുതൽ വിളവ് ലഭിക്കാൻ മൾട്ടിറൂട്ട് ലോങ് ബഡ് ജാതി തൈകൾ ഗോപി ജനകീയമാക്കി


ഈ തൈകൾക്ക് സാധാരണ ജാതിയുടെ ഇരട്ടി ഉത്പാദനമാണ്. കനം കൂടുതലായതിനാൽ വളരെ കുറച്ച് എണ്ണം കൊണ്ട് കൂടുതൽ തൂക്കം ലഭിക്കും. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഗോപിയുടെ തോട്ടം സന്ദർശിച്ചിട്ടുണ്ട്. 2015-ലാണ് മൾട്ടി റൂട്ട് ജാതിത്തൈയുമായി ഗോപി രണ്ടാംഘട്ടം കൃഷിരംഗത്ത് എത്തിയത്. ഹൈറേഞ്ചിൽ പ്രകൃതിക്ഷോഭം മൂലം ജാതി കർഷകരുടെ കൃഷികൾ നശിക്കുന്നതിനുള്ള പ്രതിവിധി തേടിയുള്ള അന്വേഷണമാണ് ഗോപിടയെ മൾട്ടി റൂട്ട് ജാതി കൃഷിയിലേക്ക് എത്തിച്ചത്.


ആഴത്തിൽ വേരോട്ടമില്ലാത്തതിനാലാണ് നാട്ടുജാതി കാറ്റിൽ മറിഞ്ഞുപോകുന്നത്. ഇതിന് പരിഹാരമായി. ഒരുചെടിക്ക് ഒരുതായ്‌വേര് എന്നതിൽനിന്ന് വ്യത്യസ്‌തമായി 12 ഓളം തായ് വേരുകൾ ഉണ്ടാക്കുകയെന്ന ഗോപിയുടെ തന്ത്രം ഫലം കണ്ടു.


അതാണ് മൾട്ടിറൂട്ട് എന്ന ആശയത്തിൻറെ ആരംഭം. 1995-ൽ സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡ്, 96-ൽ തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കർഷക തിലക്, 97-ൽ നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൻ ഉദ്യാൻ പണ്ഡിറ്റ്, സ്പൈസസ് ബോർഡ് അവാർഡ് എന്നിവയും നേടി.


കൃഷിക്കൊപ്പം മൾട്ടി റൂട്ട് ജാതിത്തൈകൾ ആവശ്യക്കാരിലേക്കെത്തിക്കാൻ വിപുലമായ നഴ്സറി സംവിധാനവും അടിമാലിയിൽ ഗോപി ഒരുക്കിയിട്ടുണ്ട്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI