വിഷൻ 2031: പുരസ്‌കാരനേട്ടത്തിൽ ജില്ല

വിഷൻ 2031: പുരസ്‌കാരനേട്ടത്തിൽ ജില്ല
വിഷൻ 2031: പുരസ്‌കാരനേട്ടത്തിൽ ജില്ല
Share  
2025 Oct 13, 08:51 AM
apj

ആലപ്പുഴ: സംസ്ഥാനസർക്കാരിൻ്റെ വിഷൻ 2031-ൻ്റെ ഭാഗമായി ഭക്ഷ്യവകുപ്പ് ഏർപ്പെടുത്തിയ പുരസ്‌കാര നേട്ടത്തിൽ ജില്ല. മികച്ച സ്‌കൂൾ കൺസ്യൂമർ ക്ലബ്ബിനുള്ള പുരസ്കാരവും മികച്ച ഭിന്നശേഷി വിഭാഗത്തിലെ റേഷൻവ്യാപാരിക്കുള്ള പുരസ്‌കാരവുമാണ് ജില്ല നേടിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ പുരസ്ക്കാരം സമ്മാനിച്ചു.


ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹൈസ്‌കൂളിനാണ് മികച്ച സ്‌കൂൾ കൺസ്യൂമർ ക്ലബ്ബിനുള്ള പുരസ്ക്‌കാരം. അധ്യാപികയും ക്ലബ്ബ് നോഡൽ ഓഫീസറുമായ എ.ബി. ലിയ പുരസ്ക‌ാരം ഏറ്റുവാങ്ങി. മാർക്കറ്റ് സർവേ, ഉപഭോക്ത്യ ബോധവത്‌കരണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ക്ലബ്ബ് നടത്തിയിട്ടുണ്ട്. ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ലേബൽ, ഗുണനിലവാരം, കാലാവധി തുടങ്ങിയവ നോക്കിവാങ്ങണമെന്ന ബോധവത്‌കരണത്തിൻ്റെ ഭാഗമായിട്ടായിരുന്നു മാർക്കറ്റ് സർവേ.


ചെങ്ങന്നൂർ താലൂക്കിലെ 132-ാം നമ്പർ റേഷൻ കട ലൈസൻസി ഗോപാലകൃഷ്ണനാണ് മികച്ച ഭിന്നശേഷി വിഭാഗത്തിലെ റേഷൻ വ്യാപാരി. സംസ്ഥാനതലപുരസ്കാരമാണിത്.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI