
ആലപ്പുഴ: വൈദ്യശാസ്ത്രരംഗം പാർശ്വഫല രഹിതമാകണമെന്നും മരുന്നുകൾ മറ്റു രോഗങ്ങൾക്കു കാരണമാകുന്നത് അപകടമാണെന്നും കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്‌സിന്റെ സംസ്ഥാന ശാസ്ത്രസെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരുന്നുനിർമാണത്തിൽ നിയന്ത്രണങ്ങളാവശ്യമാണ്. ചുമയുടെ മരുന്നുകഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ എല്ലാത്തരം മരുന്നുകൾക്കും സർട്ടിഫിക്കറ്റു വേണം -എംപി പറഞ്ഞു. ഐഎച്ച്കെ സംസ്ഥാനതലത്തിൽ നടത്തുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും എംപി നിർവഹിച്ചു.
സംസ്ഥാന പ്രസിഡൻ്റ് ഡോ. കൊച്ചുറാണി വർഗീസ് അധ്യക്ഷയായി. മന്ത്രി പി. പ്രസാദ് ഐഎച്ച്കെ ഡിബേറ്റ് ക്ലബ്ബ് ഉദ്ഘാടനം ചെയ്‌തു. ഹോമിയോ ചികിത്സ ഫലപ്രദമാണെന്നും സർക്കാർ എല്ലാ പ്രോത്സാഹനവും നൽകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ബിഎച്ച്എംഎസ് റാങ്കു ജേതാക്കളെ അനുമോദിച്ചു.
എ.എം. ആരിഫ് മുഖ്യാതിഥിയായി. ഡോ. എം.പി. ബാബു, ഡോ. ദിലീപ്‌കുമാർ, ഡോ. ലിബിൻ ജോബ് എന്നിവർ പ്രബന്ധമവതരിപ്പിച്ചു. ഡോക്ടർമാരായ ആർ.ജി. പ്രദീപ്‌കുമാർ, പി.എ. നൗഷാദ്, അഞ്ജലി പുഷ്പാംഗദൻ, അശ്വിൻ പണിക്കർ, മുഹമ്മദ് അസ്ലം, മിനി ശ്യാം, കെ.എൽ. വിനീത, ഹരി വിശ്വജിത്ത് എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group