
പത്തനംതിട്ട : തൊഴിൽ മേഖലകളിൽ മിനിമം വേതന നിയമം ബാധകമായ
സ്ഥാപനങ്ങളിൽ കാലാകാലങ്ങളിൽ കുറഞ്ഞ കൂലിക്ക് വിജ്ഞാപനം പുറപ്പെടുവിപ്പിക്കാറുണ്ടെങ്കിലും അത് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറി വി.ജെ. ജോസഫ് പറഞ്ഞു. തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വർക്കിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.ജെ. ജോയ് അധ്യക്ഷത വഹിച്ചു. ആൻ്റോ ആൻ്റണി എംപി, എ.കെ. മണി, ജ്യോതിഷ് കുമാർ മലയാലപ്പുഴ, എ. ഷംസുദ്ദീൻ, വി.ആർ. പ്രതാപൻ, പി.ആർ. അയ്യപ്പൻ, സി.ആർ. നജീബ്, ജി. മുനിയാണ്ടി, രാജാ മാട്ടുക്കാരൻ, ഹരികുമാർ പുതങ്കര, പി.കെ. ഗോപി എന്നിവർ പ്രസംഗിച്ചു. തോട്ടംതൊഴിലാളികളുടെ കൂലിവർധന ഉൾപ്പെടെയുള്ള 21 ആവശ്യങ്ങൾ സർക്കാരിന് സമർപ്പിക്കും, സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിച്ചാൽ ഫെബ്രുവരിയിൽ കേരളത്തിലെ തോട്ടംമേഖലയിൽ ഐഎൻടിയുസി സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group